Friday, March 13, 2026 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 02.37 PM

മസെരാട്ടിയുടെ ഈ ആഡംബര സ്പോര്‍ട്സ് കാര്‍ നിങ്ങളെ ഞെട്ടിയ്ക്കുമെന്ന് ഉറപ്പാണ്

IN

ഇറ്റാലിയന്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം കിടപിടിക്കുന്ന സൂപ്പര്‍കാര്‍ നിര്‍മാതാക്കളില്‍ ഒരാളാണ് മസെരാട്ടി. നിലവില്‍ ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇപ്പോഴിതാ പുത്തന്‍ ഒരു മോഡലിനെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. മസെരാട്ടി എംസിപ്യൂറയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ആഡംബര സ്പോര്‍ട്സ് കാര്‍ സെഗ്മെന്റിലേക്കാണ് പുതിയ മസെരാട്ടി എംസിപ്യൂറ എത്തിയിരിക്കുന്നത്. 4.12 കോടിയാണ് ഈ വാഹനത്തിന്റെ വില.

ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് ഇതിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. മുകളിലേക്ക് തുറക്കുന്ന ഡോറുകളാണ് കാറിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇത് ബോള്‍ഡും സ്‌പോര്‍ട്ടി ഫീലും നല്‍കുന്നുണ്ട്. സ്പീഡ്, പവര്‍ എന്നിവ സംയോജിപ്പിച്ചുള്ള കിടിലന്‍ പ്രകടനമാണ് സൂപ്പര്‍കാര്‍ പുറത്തെടുക്കുന്നത്. ഇതിനായി 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് നെറ്റുനോ V6 പെട്രോള്‍ എഞ്ചിനാണ് എംസിപ്യൂറയില്‍ സജ്ജീകരിച്ചിരിക്കുന്നതും. ഇത് 621 bhp കരുത്തില്‍ പരമാവധി 730 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 8-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നതിനാല്‍ വേഗത്തിലും സുഗമമായും ഗിയര്‍ ഷിഫ്റ്റുകളും വാഹനം ഉറപ്പാക്കുന്നുണ്ട്.

മസെരാട്ടിയുടെ സൂപ്പര്‍കാറിന് വെറും 2.9 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. അതേസമയം മണിക്കൂറില്‍ 325 കിലോമീറ്ററായി പരമാവധി വേഗം പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും വേഗതയേറിയ മസെരാട്ടികളില്‍ ഒന്നായി തന്നെയാണ് എംസിപ്യൂറ അറിയപ്പെടുന്നത്. മസെരാട്ടി എംസിപ്യൂറയിലുള്ള ആഡംബരം പോലെതന്നെ സുരക്ഷാ, സുഖസൗകര്യങ്ങള്‍ എന്നിവക്കും ഒരു കുറവുമില്ല.

ഫ്രണ്ട് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), പെട്ടെന്നുള്ള ബ്രേക്കിംഗോ അപകടങ്ങളോ ഉണ്ടായാല്‍ യാത്രക്കാരെ സംരക്ഷിക്കുന്നതിനുള്ള സീറ്റ്‌ബെല്‍റ്റ് മുന്നറിയിപ്പുകള്‍ എന്നിവയെല്ലാം കാറില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ യാത്രക്കാര്‍ക്കും സുരക്ഷയും സുഖവും ഉറപ്പാക്കുന്ന സെന്‍ട്രല്‍ ലോക്കിംഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, ഡോര്‍-അജര്‍ വാര്‍ണിംഗ്, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍ എന്നിവയും സൂപ്പര്‍കാറില്‍ ലഭ്യമാണ്. ഡേ ആന്‍ഡ് നൈറ്റ് റിയര്‍-വ്യൂ മിററുകള്‍, അഗ്‌നിശമന ഉപകരണം, ഫസ്റ്റ് എയ്ഡ് കിറ്റ് പോലുള്ള അധിക സവിശേഷതകളും ഈ വാഹനത്തിന് ഉണ്ട്.

Ads by Google
Ads by Google
TRENDING NOW