Thursday, March 12, 2026 Last Updated 41 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 01.16 PM

' നിങ്ങള്‍ ഇനിയും എന്നെ പറ്റി വൃത്തികേടുകള്‍ പറയു, ഞാന്‍ നിങ്ങള്‍ക്ക് മുകളില്‍ ഉയര്‍ന്നു പറന്ന് അത് കണ്ടു ആസ്വദിക്കാം' ; നാദിറ മെഹറിന്‍

will, about
photo-www.facebook.com/NadiraMehrin143

ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ മത്സരാര്‍ത്ഥിയായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് നാദിറ മെഹറിന്‍. ട്രാന്‍സ്‌ജെന്റേഴ്‌സ് എന്നാല്‍ അകറ്റി നിര്‍ത്തപ്പെടേണ്ടതാണ് എന്ന ചിലരുടെ കാഴ്ചപ്പാടിനെ എങ്കിലും ഷോയിലൂടെ തിരുത്താന്‍ നാദിറയ്ക്ക് സാധിച്ചു. ബിഗ്ഗ് ബോസിലൂടെ സമൂഹം മാത്രമല്ല, ഏറെ കാലമായി അകറ്റി നിര്‍ത്തിയിരുന്ന നാദിറയുടെ വാപ്പയും ഉമ്മയും താരത്തെ സ്വീകരിച്ചതും വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇപ്പോഴും മോഡലിങും മറ്റുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ നില്‍ക്കുകയാണ് നാദിറ മെഹറിന്‍.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ് നാദിറ. തന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ വീഡിയോ ആണ് നാദിറ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും ഉണ്ട്.

' മഴവില്ല് ആകാശത്തു നിന്നും ഭൂമിയിലേക്ക്. ഈ വീടിന്റെ മുന്നില്‍ ഇങ്ങനെ തലഉയര്‍ത്തി നില്‍കുമ്പോള്‍ എവിടന്നോ ഒരു അഹങ്കാരം ഉള്ളില്‍ തോന്നി. ജീവിക്കാനും അത് സ്വപ്നം കാണാനും തുടങ്ങീട്ട് അധികം കാലമായില്ല. ആ ഇടത്തു നിന്നും ഈ സ്വപനത്തിലേക്ക് ഇത്ര വേഗം എത്തിച്ചതില്‍ പടച്ച റബ്ബിനോട് നന്ദി പറയുന്നു. പിന്ന എല്ലാത്തിനും കരുത്തു തന്ന കുടുംബത്തിനോടും. വളരെ പെട്ടന്ന് തീരുമാനിച്ച ഈ പാലുകാച്ചാല്‍ പരുപാടിയില്‍ എത്തിയ ഒത്തിരി പ്രിയപ്പെട്ടവരുണ്ട്. നന്ദി പറഞ്ഞാല്‍ അത് നിങ്ങള്‍ക്കും എനിക്കും ബുദ്ധിമുട്ടാകും. അത് കൊണ്ട് അത് ഒഴിവാക്കുന്നു. സൈബര്‍ അക്രമണങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. നിങ്ങള്‍ എന്നെ പറ്റി വൃത്തികേടുകള്‍ ഇനിയും പറയു. ഞാന്‍ നിങ്ങക്ക് മുകളില്‍ ഉയര്‍ന്നു പറന്ന് അത് കണ്ടു ആസ്വദിക്കാം . മഴവില്ല് ആകാശത്തു തന്നെ' , എന്നാണ് നാദിറയുടെ വാക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW