-->
ചക്കപ്പഴം എന്ന സീരിയലിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സബീറ്റ ജോര്‍ജ്. സബീറ്റ പങ്കുവെച്ച പുതിയ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ചക്കപ്പഴത്തിലെ മുത്തശ്ശി നടി ഇന്ദിര ദേവിയെ സന്ദര്‍ശിച്ചതിന്റെ വീഡിയോ ആണ് സബീറ്റ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കിടപ്പിലാണ് ഇന്ദിര ദേവി.
'നമ്മുടെ Chakkappazham ത്തിലെ പ്രിയപ്പെട്ട മുത്തശ്ശിക്ക് നല്ല സുഖമില്ല. പ്രായത്തിന്റേതായ health concerns ആണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഇനി Muthassikku വേണ്ടത്. എടി ലളിതേ, നിന്റെ മോളെങ്ങനെ ഇരിക്കുന്നു എന്ന് പോലും ചോദിയ്ക്കാന്‍ പറ്റാതെയുള്ള ആ കിടപ്പു കണ്ടപ്പോള്‍ മനസ്സ് വല്ലാതെ വിങ്ങി. എങ്കിലും ഹൃദയങ്ങളുടെ നെടുവീര്‍പ്പിലൂടെ ഞങള്‍ പറയേണ്ടതെല്ലാം പരസ്പരം പറഞ്ഞു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്... ഞങ്ങളുടെ അവസാന ഷൂട്ടിംഗ് ദിവസം. അത് ഞങ്ങളുടെ അവസാന ഷൂട്ടിങ് ഡേയാണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അമ്മ എന്റെ സാന്നിധ്യം ആവശ്യപ്പെടുമ്പോഴെല്ലാം ഞാന്‍ അവിടെ ഉണ്ടാകുമെന്ന് ഞാന്‍ അമ്മയ്ക്ക് അന്ന് ഉറപ്പ് കൊടുത്തിരുന്നു. ഇന്ന് വരെ ഞാന്‍ എന്റെ വാഗ്ദാനം പാലിച്ചു അമ്മേ. നിങ്ങള്‍ പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സത്യസന്ധത എന്നെ പ്രചോദിപ്പിക്കുന്നു'. വീഡിയോയ്‌ക്കൊപ്പം സബീറ്റ കുറിച്ചു.