-->
ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് ചാര്‍മിള. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ചാര്‍മിളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളം, തമിഴ് സിനിമാ രംഗത്ത് സുപരിചിതയായിരുന്ന താരം ഒരു കാലത്ത് തിരക്കേറിയ നായിക നടിയായിരുന്നു. എന്നാലിപ്പോള്‍ ചാർമിള കൂടുതലും അമ്മ വേഷങ്ങളാണ് ചെയ്യുന്നത്.
ഇപ്പോഴിതാ സിനിമാരംഗത്തെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് പറയുകയാണ് ചാര്‍മിള. ഈയടുത്ത് മലയാള സിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പല തുറന്നു പറച്ചിലുകളും വിവാദങ്ങളും നടന്നതിനു പിന്നാലെയാണ് ചാര്‍മിളയുടെ ഈ തുറന്നു പറച്ചില്‍
‘‘അഡ്ജസ്റ്റ് ചെയ്താല്‍ കരിയറില്‍ മുന്നോട്ട് വരാമെന്നാണ് അവർ കരുതുന്നത്. സനം ഷെട്ടി എന്ന നടി എന്തുകൊണ്ട് കരിയറില്‍ മുന്നേറിയില്ല? കാരണം അവർ അഡ്ജസ്റ്റ്മെന്റിന് പോയില്ല. ഇവൻ വേറെ മാതിരി എന്ന സിനിമയില്‍ എന്റെ മകളായി അഭിനയിച്ച സുരഭിയും അഡ്ജസ്റ്റ്മെന്റിന് തയ്യാറാകില്ല. ഇങ്ങനയുള്ള സ്ത്രീകള്‍ കരിയറില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്യുന്നു. ടോപ് ഹീറോകള്‍ക്കൊപ്പം സിനിമകള്‍ ലഭിക്കുന്നില്ല. അതിനർത്ഥം ടോപ് ഹീറോകള്‍ ഇക്കാര്യം പ്രതീക്ഷിക്കുന്നു എന്നല്ല. ഓരോരുത്തർക്കും ഓരോ ഫ്രണ്ട്സ് സർക്കിള്‍ ഉണ്ട്. അവരെ നായികയാക്കുന്നു.
അഡ്ജസ്റ്റ്മെന്റ് ഒരു ട്രാപ്പാണെന്ന് അറിഞ്ഞ് കൊണ്ട് എന്തിനതില്‍ പോയി വീഴുന്നു.
സിത്താര എന്ന നടി ഇന്ന് വരെയും അഡ്ജസ്റ്റ്മെന്റിന് പോയിട്ടില്ല. കന്നഡത്തിലും തെലുങ്കിലും എത്രയോ സിനിമകള്‍ അവർ ചെയ്യുന്നു. ഇതെന്ത് കൊണ്ട് മറ്റുള്ളവർ പിന്തുടരുന്നില്ല. അഡ്ജസ്റ്റ്മെന്റ് ചെയ്ത നടിമാരില്‍ എത്ര പേർ സ്വന്തം പേര് കളഞ്ഞ് സിനിമാ രംഗത്ത് നിന്നും പുറത്തായിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റ് കാരണം ഫീല്‍ഡ് വിട്ട് പോയവരാണ് കൂടുതലും. ഫീല്‍ഡില്‍ മുന്നേറിയവർ കുറവാണ്.
അഡ്ജസ്റ്റ്മെന്റിനോട് നോ പറഞ്ഞതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഞാൻ പുറത്തായിട്ടുണ്ട്. തിരക്കുള്ള ആർട്ടിസ്റ്റാകാൻ കഴിഞ്ഞില്ല. ഒരു സിനിമയില്‍ നിന്നും അടുത്ത സിനിമ ലഭിക്കുന്നതിന് ഗ്യാപ്പുണ്ടായിരുന്നു. തുടരെ സിനിമകള്‍ ഞാൻ ചെയ്തിട്ടില്ല. 1994 ന് ശേഷമാണ് തുടരെ സിനിമകള്‍ ചെയ്തത്. ഗ്ലാമർ റോളുകള്‍ ചെയ്താല്‍ ഇൻഡസ്ട്രിയില്‍ നില്‍ക്കാമെന്ന ചിന്ത തെറ്റാണ്. അഡ്ജസ്റ്റ്മെന്റ് ചെയ്തും സിനിമയില്‍ നില്‍ക്കാനാകില്ല. ഒരുപാട് ഗ്ലാമർ ചെയ്ത നടിമാർ ഇന്ന് സിനിമകളിലില്ല. അഡ്ജസ്റ്റ്മെന്റിന് തയ്യാറായവരും ഇന്നില്ല....’’ ചാര്‍മിള തുറന്നു പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിനോടാണ് താരത്തിന്റെ ഈ തുറന്നു പറച്ചില്‍. സിനിമാ രംഗത്ത് അടിസ്ഥാനപരമായി വേണ്ടത് ഭാഗ്യമാണെന്ന് നേരത്തെയും ചാർമിള പറഞ്ഞിട്ടുണ്ട്.
ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളും ചാർമിള നേരിട്ടിട്ടുണ്ട്. നടൻ കിഷോർ സത്യയാണ് ചാർമിളയുടെ ആദ്യ ഭർത്താവ്. 1995 ല്‍ വിവാഹിതരായ ഇരുവരും നാലു വര്‍ഷത്തിനു ശേഷം വേര്‍പിരിഞ്ഞു. പിന്നീട് രാജേഷ് എന്നയാളെ വിവാഹം ചെയ്തെങ്കിലും അതും ഡിവോഴ്സായി. ആ ബന്ധത്തില്‍ ചാര്‍മിളയ്ക്ക് ഒരു മകനുമുണ്ട്.