Saturday, March 14, 2026 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 04 Oct 2025 03.29 PM

രോഹിത്തിന്റെ ക്യാപ്റ്റന്‍സി തെറിച്ചു; ഇനി ഗില്ലിന്റെ കാലം... ; കോഹലി അകത്തും സഞ്ജു പുറത്തും

ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ.
uploads/news/2025/10/803891/2.gif
photo - twitter

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയില്‍ മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തി. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും ഗില്ലിനു കീഴിൽ കളിക്കാനിറങ്ങും. ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് സിലക്ടർമാർ രോഹിത് ശർമയുമായി സംസാരിച്ച ശേഷമാണു തീരുമാനം പ്രഖ്യാപിച്ച.

ഉപനായകനായി ശ്രേയസ്സ് അയ്യർ ടീമിലിടംപിടിച്ചു. എന്നാൽ മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല.  ഋഷഭ് പന്തിന് പരിക്കേറ്റതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുരുന്നെങ്കിലും താരത്തെ പരിഗണിച്ചില്ല. കെ.എല്‍. രാഹുല്‍ തന്നെയാകും ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക വിശ്രമം അനുവദിച്ചു.

ഇന്ത്യന്‍ ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍.

ഇന്ത്യ ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വിസി), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍.

Ads by Google
Saturday 04 Oct 2025 03.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW