Thursday, March 19, 2026 Last Updated 17 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 04 Oct 2025 10.34 AM

കോട്ടയം കാണക്കാരിയിൽ ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത് ദിവസങ്ങളുടെ ആസൂത്രണത്തിലൂടെ; കാരണം കുടുംബ വഴക്കെന്ന് പൊലീസ്

days

കോട്ടയം: കാണക്കാരിയിൽ ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയത് ദിവസങ്ങളുടെ ആസൂത്രണത്തിലൂടെയെന്ന് പൊലീസ്. ജെസ്സി സാമിനെ ഭർത്താവ് സാം കെ. ജോർജ് മുൻകൂട്ടി പ്ലാൻ ചെയ്ത് ആണ് കൊലപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിച്ച കരിമണ്ണൂരിലെ കൊക്കയിൽ കൊലപാതകത്തിന് പത്ത് ദിവസം മുൻപ് തന്നെ പ്രതി എത്തിയിരുന്നു. കഴിഞ്ഞ മാസം 26 ന് ആണ് കൊലപാതകം നടന്നത്. വൈകിട്ട് ജെസ്സി താമസിച്ചിരുന്ന കണക്കാരിയിലെ വീട്ടിൽ സാം കെ. ജോർജ് എത്തി.ജെസ്സിയുമായി വാക്ക് തർക്കം ഉണ്ടായതിന് പിന്നാലെ പ്രതി കുരുമുളക് സ്പ്രേ പ്രയോഗിച്ചു.ഇതിനു ശേഷം കഴുത്തു ഞെരിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പുലർച്ചെ ആണ് മൃതദേഹം കൊക്കയിൽ ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW