Monday, March 16, 2026 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 05.29 PM

' ജോലി സമയം കഴിഞ്ഞാല്‍ ജീവനക്കാരന്‍ ഒരു മനുഷ്യനാണ്' ; ' റൈറ്റ്ടു ഡിസ്‌കണക്ട്'ബില്ലിനെ പിന്തുണച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍

ranjith shankar

ഞാന്‍ മേരിക്കുട്ടി, പ്രേതം, സു.. സു.. സുധി വാത്മീകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് രഞ്ജിത് ശങ്കര്‍. ഇപ്പോഴിതാ ' റൈറ്റ് ടു ഡിസ്‌കണക്ട്' ബില്ലിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രഞ്ജിത്ത്. ജീവനക്കാരന്‍ ഒരു മനുഷ്യന്‍ ആണെന്നും, ഓഫീസിന് അപ്പുറം അയാള്‍ക്കുളള സമയത്തിന്റെ അവകാശം പൂര്‍ണ്ണമായും അയാള്‍ക്കുളളതാണെന്നും ഉറപ്പാക്കാനാണ് ഈ ബില്ലൈന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു. സോഷ്യല്‍ മീഡിയ കുറിപ്പിലുടെയായിരുന്നു പ്രതികരണം.

രഞ്ജിത്തിന്റെ കുറിപ്പ് :

തന്റെ employee യുടെ 24 മണിക്കൂറും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്ന കമ്പനികളുണ്ട്. അത്തരം corporate ജീവനക്കാരുടെ work life balance നു വേണ്ടി കേരള സര്‍ക്കാര്‍ Right to Disconnect Bill കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു.normal working hours കഴിഞ്ഞാല്‍, ജീവനക്കാരന്‍ ഒരു മനുഷ്യന്‍ ആണെന്നും,ഓഫീസിന് അപ്പുറം അയാള്‍ക്കുള്ള സമയത്തിന്റെ അവകാശം പൂര്‍ണ്ണമായും അയാള്‍ക്കുള്ളതാണെന്നും ഉറപ്പാക്കാനാണ് ഈ ബില്‍. ഈ ബില്ലിന്റെ പ്രായോഗിക വശങ്ങള്‍ക്ക് മുമ്പ്,ഇത്തരം ഒരു ചര്‍ച്ച തുടങ്ങി വെക്കുക തന്നെ ഒരു വലിയ കാര്യമാണ്.പല ലോക രാജ്യങ്ങളും നടപ്പില്‍ വരുത്തിയ ഇത്തരം വ്യവസ്ഥകള്‍ ഇന്ത്യയില്‍ ആദ്യം ചര്‍ച്ചയ്ക്ക് വെക്കുന്നത് കേരളം അവരുടെ കമ്പനി മുതലാളിമാരെക്കാള്‍ കൂടുതല്‍ നികുതി നല്‍കുന്ന ഈ വലിയ തൊഴിലാളി വിഭാഗത്തെ സപ്പോര്‍ട്ട് ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്. നിയമം ഒരു സമൂഹത്തെ മാറ്റില്ല. പക്ഷെ അങ്ങിനെ ഒരു നിയമം നിലനില്‍ക്കുന്നു എന്നത് ഒരു awareness ആണ്. അത് മനുഷ്യരെ മാറ്റാം.

Ads by Google
Thursday 02 Oct 2025 05.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW