-->
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകന്‍ എംജി ശ്രീകുമാര്‍ തന്റെ ഗാരേജിലേക്ക് ഒരു ആഡംബര സെഡാന്‍ എത്തിച്ചിരിക്കുകയാണ്. ബ്രിഡ്ജ്വേ മോട്ടോര്‍സില്‍ നിന്നാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്. ഇ ക്ലാസ് ലോങ്ങ് വീല്‍ ബേസ് മോഡലാണ് എംജി ശ്രീകുമാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് ബ്രാന്‍ഡിന്റെ ലൈനപ്പിലെ ഏറ്റവും വിലപിടിപ്പുള്ള സെഡാനാണ് E-ക്ലാസ്. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് നിലവില്‍ 79.50 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്.
അതേസമയം ഈ കാറിന്റെ ടോപ്-എന്‍ഡ് വേരിയന്റിന്റെ വില 92.50 ലക്ഷം രൂപയാണ്. ഇവ എക്സ്-ഷോറൂം വിലകളാണ്. E200, E 450 4Matic, E220d എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം. മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് ലക്ഷ്വറി സെഡാനിന്റെ ഓരോ വേരിയന്റിലും വ്യത്യസ്ത പവര്‍ട്രെയിനാണുള്ളത്. E 450 വേരിയന്റിന് 3.0 ലിറ്റര്‍ 6v സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 381 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. E200 വേരിയന്റിന് 204 bhp പവറുള്ള 2.0 ലിറ്റര്‍ ഫോര്‍് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. E220d വേരിയന്റിന് 197 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്ത് പകരുന്നു. മൂന്ന് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.
എംജി ശ്രീകുമാര്‍ സ്വന്തമാക്കിയ ഈ വാഹനത്തില്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമടക്കം കാറിന്റെ മുന്‍വശത്തെ ഡാഷ്‌ബോര്‍ഡില്‍ 3 സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ യാത്രക്കാരനും 12.3 ഇഞ്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കുകയാണെങ്കില്‍ ഫ്രണ്ട് സീറ്റുകള്‍ക്ക് മെമ്മറി ഫംഗ്ഷന്‍, പനോരമിക് സണ്‍റൂഫ്, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും കാറില്‍ നല്‍കിയിരിക്കുന്നു. ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി സ്യൂട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 8 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകളും മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസില്‍ ലഭ്യമാണ്.