Sunday, March 15, 2026 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 03.37 PM

മാരുതി സുസുക്കി ഡിസയറിന് 88,000 രൂപ വരെ വില കുറഞ്ഞു ; ഇപ്പോള്‍ തന്നെ ഷോറൂമിലേക്ക് വിട്ടോളൂ

in

ഏറ്റവും പുതിയ ജിഎസ്ടി പരിഷ്‌കരണങ്ങളുടെ ഭാഗമായി മാരുതി സുസുക്കി ഡിസയറിന് വേരിയന്റുകള്‍ക്ക് അനുസരിച്ച് 88,000 രൂപ വരെ വില കുറഞ്ഞിരിയ്ക്കുകയാണ്. കൂടാതെ, ഉത്സവകാല ഓഫറുകളുടെ ഭാഗമായി 63,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളും ലഭ്യമാണ്. ഇത് ഡീലര്‍ഷിപ്പുകള്‍ക്കും പ്രദേശങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാം. ഏറ്റവും ഉയര്‍ന്ന വിലക്കുറവ് ലഭിച്ചിരിക്കുന്നത് സബ് കോംപാക്ട് സെഡാനിന്റെ ടോപ് സ്പെക് ട്രിമ്മിനാണ്. ഡിസയറിന്റെ ZXi പ്ലസ് എഎംടി വേരിയന്റ് ഇപ്പോള്‍ വാങ്ങുമ്പോള്‍ മുമ്പത്തേക്കാള്‍ 88000 രൂപ കുറച്ച് കൊടുത്താല്‍ മതി.

സ്വിഫ്റ്റിന്റെ ഫുള്ളി ലോഡഡ് ട്രിമ്മിനും സമാനമായ വിലക്കുറവാണ് ലഭിച്ചിരിക്കുന്നത്. ഡിസയര്‍ ശ്രേണിയില്‍ 58,000 രൂപ മുതല്‍ 88,000 രൂപ വരെയാണ് വിലക്കിഴിവ്. എഎംടി വേരിയന്റുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 72,000 രൂപ മുതല്‍ 88,000 രൂപ വരെ ലാഭിയ്ക്കാം. ഇപ്പോള്‍ ഡിസയറിന്റെ വില 6.29 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയാണ് പോകുന്നത്. മുമ്പ് കാറിന്റെ ബേസ് വേരിയന്റിന് 6.84 ലക്ഷം രൂപയും ടോപ് സ്പെക് വേരിയന്റിന് 10.19 ലക്ഷം രൂപയുമായിരുന്നു വില. നിലവില്‍ 8.03 ലക്ഷം രൂപ മുതലാണ് സിഎന്‍ജി വേരിയന്റുകളുടെ വില ആരംഭിക്കുന്നത്.

1.2 ലിറ്റര്‍ 3 സിലിണ്ടര്‍ Z സീരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ തലമുറ ഡിസയറിന്റെ ഹൃദയം. ഇത് പഴയ ഫോര്‍-സിലിണ്ടര്‍ യൂണിറ്റിന് പകരമായി വരുന്നു. 82 PS പവറും 112 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മികച്ച ഇന്ധനക്ഷമത നല്‍കുന്നുവെന്ന് മാത്രമല്ല ഏറ്റവും പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും പാലിക്കുന്നു. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഡിസയറിന്റെ സിഎന്‍ജി പതിപ്പും കമ്പനി പുറത്തിറക്കിയിരുന്നു. സിഎന്‍ജി മോഡില്‍ പവര്‍ ഔട്ട്പുട്ട് കുറയുമെങ്കിലും കിലോഗ്രാമിന് 33.7 കിലോമീറ്റര്‍ മൈലേജ് തരും. അതേസമയം പെട്രോള്‍ മാനുവല്‍ ലിറ്ററിന് 24.7 കിലോമീറ്ററും പെട്രോള്‍ എഎംടി ലിറ്ററിന് 25.7 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.

Ads by Google
Ads by Google
TRENDING NOW