Thursday, March 12, 2026 Last Updated 15 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 10.58 AM

രണ്ടുപേരും അറിഞ്ഞില്ല അത് അവസാന കാഴ്ചയാണെന്ന്; വികാരഭരിതമായ കുറിപ്പുമായി നവാസിന്റെ മകന്‍

kalabhavan-navas
photo-www.facebook.com/navas.kalabhavan.1

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച് വേദികളില്‍ നിറഞ്ഞുനിന്ന പ്രിയ കലാകാരന്‍ നവാസ് അന്തരിക്കുന്നതിന് തലേദിവസം ഭാര്യയ്ക്കു വേണ്ടി പാടിയ പാട്ടിന്റെ വീഡിയോ പങ്കുവെച്ച് മകന്‍ റിഹാന്‍ നവാസ്. ഓഗസ്റ്റ് ഒന്നിന് ഹൃദയാഘാതം മൂലം അപ്രതീക്ഷിതമായി വിടപറഞ്ഞ നവാസ് തലേന്ന് ഭാര്യ രെഹ്നയ്ക്ക് വേണ്ടി പാടുന്ന ഹൃദയസ്പര്‍ശിയായ രംഗങ്ങളാണിപ്പോള്‍ ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്.

ജൂലൈ 31 ന് എടുത്ത ഈ വീഡിയോ മകന്‍ റിഹാന്‍ കലാഭവന്‍ നവാസിന്റെ സോഷ്യല്‍ മീഡിയ പേജിലാണ് പങ്കുവെച്ചത്. സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും ഇടവേളയെടുത്ത് ഭാര്യ രെഹ്നയ്‌ക്കൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുത്ത നവാസ് അവിടെവെച്ചാണ് തന്റെ പ്രിയതമയ്ക്കു വേണ്ടി പാട്ടു പാടിയത്. ഈ രംഗങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ഉമ്മയ്ക്കും വാപ്പച്ചിക്കും പരസ്പരം കണ്ടുമുട്ടാനും യാത്ര പറയാനും സാധിച്ച അവസാന നിമിഷങ്ങളായിരുന്നു അശതന്നും, അതാണ് അവസാന കാഴ്ചയെന്ന് ഉമ്മ ഒരിക്കലും കരുതിയിരുന്നില്ലെന്നും റിഹാന്‍ കുറിച്ചു.

പ്രിയരേ, ഇത് വാപ്പിച്ചി ഇടവേളയില്‍ ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്.July 31st, വാപ്പിച്ചിയും ഉമ്മിച്ചിയും അറ്റന്‍ഡ് ചെയ്ത കല്യാണം. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വീഡിയോ. കല്യാണത്തിന് ലൊക്കേഷനില്‍ നിന്നും വരാമെന്നു പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വര്‍ക്ക് കഴിഞ്ഞില്ല. ഉച്ചക്ക് 12:30 ആയി.... ആ സമയത്ത് വന്നാല്‍ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും.
'ഉമ്മിച്ചി സമ്മതിച്ചില്ല, വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു, ലൊക്കേഷനിലെ ഇടവേളയില്‍ ഉമ്മിച്ചിയെ കാണാന്‍ വാപ്പിച്ചി ഓടിയെത്തി, വാപ്പിച്ചി വളരെ Healthy ആയിരുന്നു. അവിടെ വെച്ചു അവര്‍ അവസാനമായി കണ്ടു'. രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മിച്ചി വീട്ടിലേയ്ക്കും മടങ്ങി. 'വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്നു’ റിഹാന്‍ കുറിച്ചു.

ആഗസ്റ്റ് 1 നാണ് നവാസിന്റെ മരണ വാര്‍ത്ത വന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയില്‍ എത്തിയതാണ് നടന്‍. താമസിച്ചിരുന്ന മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നടനെ പെട്ടന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഹൃദയാഘാതത്തെ തുര്‍ന്ന് മരണം സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Ads by Google
Thursday 02 Oct 2025 10.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW