Saturday, March 14, 2026 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Oct 2025 06.22 PM

ക്യാപ്റ്റന്‍ ഇന്നിങ്സുമായി ശ്രേയസ്; ഓസ്‌ട്രേലിയയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി

uploads/news/2025/10/803530/5.gif
photo - twitter

മെല്‍ബ​ണ്‍ : ഇന്ത്യ എ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ശ്രേയസ് അയ്യര്‍. ഓസ്‌ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറിയാണ് ക്യാപ്റ്റന്‍ ശ്രേയസ് അടിച്ചെടുത്തത്. 75 പന്തിലാണ് ശ്രേയസ് മൂന്നക്കം തികച്ചത്.

ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിംഗും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയതിനു ശേഷം മൂന്നാം നമ്പറിലാണ് ശ്രേയസ് ബാറ്റിങ്ങിനിറങ്ങിയത്. 50 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് 83 പന്തില്‍ 110 റണ്‍സെടുത്താണ് പുറത്തായത്. നാല് സിക്‌സും 12 ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ശ്രേയസിന് പുറമെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയും സെഞ്ച്വറി നേടി. 84 പന്തില്‍ അഞ്ച് സിക്‌സും 11 ബൗണ്ടറിയും സഹിതം 101 റണ്‍സെടുത്താണ് പ്രിയാന്‍ഷ് പുറത്തായത്. ഇരുതാരങ്ങളുടെയും ഇന്നിങ്‌സിന്റെ കരുത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 413 റണ്‍സ് നേടി. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് (56), റിയാന്‍ പരാഗ് (67), ആയുഷ് ബദോണി (50) എന്നിവരും മികച്ച സംഭാവന നല്‍കി.

Ads by Google
Wednesday 01 Oct 2025 06.22 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW