Wednesday, March 11, 2026 Last Updated 29 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Oct 2025 03.34 PM

പുതിയ സിഫ്റ്റ് വന്‍ വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം ; പുതുക്കിയ വില അറിയാം

lakh

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി അടുത്തിടെ തങ്ങളുടെ മുഴുവന്‍ ശ്രേണിയിലുമുള്ള വിലകള്‍ കുറച്ചുകൊണ്ട് ജിഎസ്ടി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. ഏറ്റവും ജനപ്രിയമായ മോഡലുകളില്‍ ഒന്നായ സ്വിഫ്റ്റിന് പുതിയ നികുതി സ്ലാബ് പ്രകാരം 85,000 രൂപ വരെ വിലക്കുറഞ്ഞിരിയ്ക്കുകയാണ്. LXI, VXI, VXI, ZXI, ZXI+ എന്നീ വേരിയന്റുകളില്‍ വിപണിയിലെത്തുന്ന ഹാച്ച്ബാക്ക് പെട്രോള്‍, സിഎന്‍ജി ഫ്യുവല്‍ ഓപ്ഷനുമുണ്ട്. സ്വിഫ്റ്റിന്റെ LXI ബേസിന് ഇപ്പോള്‍ 5.79 ലക്ഷം രൂപ മാത്രമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. പഴയ 6.49 ലക്ഷത്തില്‍ നിന്നും 70,000 രൂപയോളമാണ് കാറിന് കുറഞ്ഞിരിക്കുന്നത്.

VXI ആണെങ്കില്‍ 6.59 ലക്ഷത്തിന് വീട്ടിലെത്തിക്കാനാവുമെന്നും മാരുതി സുസുക്കി പറയുന്നു. VXI (O) മോഡലാണെങ്കില്‍ 6.85 ലക്ഷമാണ് ജിഎസ്ടി കുറച്ചതിന് ശേഷം വേണ്ടിവരിക. മുമ്പുണ്ടായിരുന്ന 7.57 ലക്ഷത്തില്‍ നിന്നും വേരിയന്റിന് 72,000 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. 18 ശതമാനം ജിഎസ്ടി പരിഷ്‌ക്കരണത്തിന്റെ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ZXI മോഡല്‍ 7.53 ലക്ഷത്തിനും വീട്ടിലെത്തിക്കാനാവും. പെട്രോള്‍ ടോപ്പ് എന്‍ഡ് ZXI പ്ലസ് വേരിയന്റ് നോക്കുന്നവര്‍ക്ക് ഇനിയങ്ങോട്ട് 8.20 ലക്ഷമാണ് എക്‌സ്‌ഷോറൂം വില വരിക.

മാരുതി സ്വിഫ്റ്റി സിഎന്‍ജി പതിപ്പിലേക്ക് വന്നാല്‍ VXi മോഡലിന് 7.45 ലക്ഷം, VXi (O) സിഎന്‍ജി വേരിയന്റിന് 7.71 ലക്ഷം, ZXI സിഎന്‍ജിക്ക് 8.39 എന്നിങ്ങനെയും എക്‌സ്‌ഷോറൂം വില വരും. അതേസമയം ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് മോഡല്‍ മതിയെന്നുള്ളവര്‍ക്ക് 85,000 രൂപ വരെയാണ് ലാഭിക്കാനാവുന്നത്. VXI എഎംടിക്ക് 7.04 ലക്ഷം രൂപയാണ് പുതിയ വില. മുമ്പത്തെ 7.80 ലക്ഷത്തില്‍ നിന്നും 76,000 രൂപയോളമാണ് ഗിയര്‍ലെസ് വേരിയന്റുകള്‍ക്ക് കുറഞ്ഞിരിക്കുന്നത്. മാരുതി സുസുക്കി സ്വിഫ്റ്റ് VXI (O) എഎംടിക്ക് 7.30 ലക്ഷവും ZXI എഎംടിക്ക് 7.98 ലക്ഷം രൂപയുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്ന എക്‌സ്‌ഷോറൂം വില. ടോപ്പ് എന്‍ഡ് ZXI പ്ലസ് ഓട്ടോമാറ്റിക്കിന് 8.65 ലക്ഷവുമാണ് വില വരുന്നത്.

1.2 ലിറ്റര്‍ Z- സീരീസ് ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകാന്‍ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80 bhp കരുത്തില്‍ 112 Nm torque വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാല്‍ മാരുതി സ്വിഫ്റ്റ് പെട്രോള്‍ മാനുവലിന് 24.80 കിലോമീറ്റര്‍ ഇന്ധനക്ഷമതയും എഎംടി വേരിയന്റിന് 25.75 കിലോമീറ്ററുമാണ് ലഭിക്കുക. അതേസമയം കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ മൈലേജാണ് സ്വിഫ്റ്റിന് തരാനാവുക. വിലയിലെ മാറ്റമൊഴികെ കാറിന് മറ്റ് പരിഷ്‌ക്കാരങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല.

Ads by Google
Ads by Google
TRENDING NOW