Wednesday, March 11, 2026 Last Updated 29 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Oct 2025 12.16 PM

ചര്‍മത്തിന്റെ നിറവും തിളക്കവും വര്‍ദ്ധിപ്പിയ്ക്കാന്‍ നമുക്ക് തന്നെ സാധിക്കും ; ഈ വഴികളിലൂടെ

good, skin, tone

ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ നമ്മളൊക്കെ പല വഴികളും തേടാറുണ്ട്. ചര്‍മ്മ സൗന്ദര്യ വസ്തുക്കള്‍ എല്ലാവരും പരീക്ഷിയ്ക്കാറുണ്ട്. ചിലര്‍ പല ചികിത്സകളും ഇതിനായി തന്നെ നടത്താറുമുണ്ട്. ഇതൊക്കെ പലപ്പോഴും ദോഷമായി സംഭവിയ്ക്കാറുമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചര്‍മത്തിന്റെ നിറവും തിളക്കവും വര്‍ദ്ധിപ്പിയ്ക്കാന്‍ നമുക്ക് തന്നെ സാധിയ്ക്കും. ഇക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.....

* ഉറക്കം - സൗന്ദര്യത്തിന് ഉറക്കം പ്രധാനമാണ്. ഉറക്കക്കുറവ് ചര്‍മ്മത്തിന് ഇരുണ്ട വൃത്തങ്ങള്‍, ചുളിവുകള്‍, മങ്ങിയ ചര്‍മ്മം എന്നിവയ്ക്ക് കാരണമാകുന്നു. എല്ലാ ദിവസവും 7-9 മണിക്കൂര്‍ ഉറങ്ങുക. ചര്‍മത്തിന് തിളക്കവും പ്രായക്കുറവും തോന്നിപ്പിയ്ക്കാന്‍ ഇത് അത്യാവശ്യമാണ്. ഉറക്കക്കുറവും വൈകി ഉറങ്ങുന്നത് ചര്‍മത്തിന്റെ തിളക്കം കെടുക്കും. ചുളിവുകളും വരകളും വരാന്‍ ഇടയാക്കും.

* ആരോഗ്യകരമായ ഭക്ഷണം - ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നു.ചര്‍മത്തിന് ഗുണം നല്‍കുന്നവയില്‍ പച്ചക്കറികളും പഴങ്ങളം ഇലക്കറികളുമെല്ലാം പെടുന്നു. ചര്‍മത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇതിലൂടെ ലഭിയ്ക്കും.

* സൗന്ദര്യസംരക്ഷണത്തിന് - സൗന്ദര്യസംരക്ഷണത്തിന് വേണ്ടി കെമിക്കലുകള്‍ കലര്‍ന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിയ്ക്കാതിരിയ്ക്കും. മാത്രമല്ല, ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്നവ ഗുണനിലവാരമുള്ളതാകാനും ശ്രദ്ധിയ്ക്കുക. കഴിവതും നാച്വറല്‍ സൗന്ദര്യസംരക്ഷണ വഴികള്‍ പരീക്ഷിയ്ക്കുക. സള്‍ഫേറ്റുകളും പാരബെന്‍സും പോലുള്ള രാസവസ്തുക്കള്‍ ചര്‍മ്മത്തെ പ്രകോപിപ്പിക്കാനും കേടുവരുത്താനും കാരണമാകുന്നു.

* വ്യായാമം - പതിവായി വ്യായാമം ചെയ്യുക. വ്യായാമം ഹോര്‍മോണ്‍ പ്രക്രിയകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിലൂടെ ചര്‍മത്തിനും ഗുണം ലഭിയ്ക്കുന്നു. ചര്‍മത്തിന് ഇറുക്കം ലഭിയ്ക്കാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാനും ഇതേറെ നല്ലതാണ്.വ്യായാമം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചര്‍മ്മകോശങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങള്‍ എത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW