Wednesday, March 11, 2026 Last Updated 31 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Oct 2025 12.09 PM

കുഞ്ഞുങ്ങളിലെ അതിസാരവും നിര്‍ജലീകരണവും ഈ ലക്ഷണങ്ങളിലൂടെ മനസിലാക്കാം

baby, behaviour, change

കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും വളരെയെളുപ്പം പിടികൂടുന്ന ഒന്നാണ് ജലജന്യരോഗങ്ങള്‍. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കുഞ്ഞുങ്ങളുടെ ഉള്ളില്‍ കടക്കുന്ന അണുക്കള്‍ അതിസാരം ഉള്‍പ്പെടെയുള്ള പല രോഗങ്ങളും ഉണ്ടാക്കാം. അതിസാരം മൂലം കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പലപ്പോഴും നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ സ്വഭാവ വ്യത്യാസങ്ങള്‍ കുഞ്ഞുങ്ങളിലെ അതിസാരത്തെയും നിര്‍ജലീകരണത്തെയും കുറിച്ച് സൂചന നല്‍കും.

* വിശപ്പില്ലായ്മ - അതിസാരത്തിനൊപ്പം ഓക്കാനവും വയര്‍ കമ്പനവുമൊക്കെ ഉണ്ടാകാമെന്നതിനാല്‍ കുഞ്ഞുങ്ങള്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കാനും താത്പര്യം കാണിക്കില്ല. ഇത് നിര്‍ജലീകരണം രൂക്ഷമാക്കാനും സാധ്യതയുണ്ട്.

* ദേഷ്യം, അസ്വസ്ഥത - കുഞ്ഞുങ്ങള്‍ ദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നതും കൂടുതല്‍ കരയുന്നതും മാതാപിതാക്കളെ വിടാതെ മുറുകെ പിടിക്കുന്നതുമൊക്കെ ഒരു പക്ഷേ അതിസാരം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് മൂലമാകാം.

* ഉറക്കത്തിലെ തടസ്സം - അതിസാരം മൂലം വയര്‍ വേദന ഉണ്ടാകുന്നത് കുഞ്ഞുങ്ങളുടെ ഉറക്കത്തിനെയും സാരമായി ബാധിക്കാം.

* ക്ഷീണം - കളിക്കാനോ കഴിക്കാനോ ഒന്നും കുട്ടി താത്പര്യം കാണിക്കാതിരിക്കുന്നതും അത്യധികമായ ക്ഷീണം തോന്നുന്നതും ശരീരത്തില്‍ നിന്ന് ദ്രാവകങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ ആകാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW