-->
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലാണ് രേണു . പ്രമോഷന്റെ ഭാഗമായാണ് ദുബായിൽ എത്തിയത്. ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പിന്റെ വിശേഷങ്ങളെല്ലാം രേണു സോഷ്യൽമീഡിയ വഴി പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തിൽ രേണു പങ്കുവെച്ചൊരു ഡാൻസ് വീഡിയോ ചർച്ചയായിരുന്നു. ബാറിനുള്ളിൽ ഗായകരുടെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന രേണുവിനെ കാണാം. ഇതോടെ പരിഹസിച്ചുള്ള കമന്റുകളുടെ വരവായി ബിഗ് ബോസിൽ നിന്നും ഇറങ്ങി ബാർ ഡാൻസർ ജോലിക്കാണോ പോയത് എന്നായിരുന്നു കമന്റുകൾ. ബാർ ഡാൻസറായി പോയതാണോ? ഗൾഫ് ഷോയാണെന്ന് കരുതിയെന്നും ചിലർ കുറിച്ചു.
ഇപ്പോഴിതാ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. കലാകാരി എന്ന നിലയിൽ താൻ പ്രൗഡാണെന്ന് രേണു പറയുന്നു. ഞാൻ ദുബായിൽ വന്നത് പാപ്പിലോൺ എന്ന റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. എന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ ഞാൻ പ്രൗഡാണ്. എന്നെ അവർ പ്രമോഷന് വിളിച്ചു ഞാൻ അത് ഭംഗിയായി ചെയ്യുന്നുമുണ്ട്. ഫാമിലി ഓഡിയൻസ് അടക്കം ഉണ്ടായിരുന്നപ്പോഴാണ് ഞാൻ ഡാൻസ് ചെയ്തത്. മനസിലായില്ലേ..?. അതിന് ബാർ ഡാൻസെന്ന് പറഞ്ഞ് കളിയാക്കേണ്ട കാര്യമില്ല. ഇതിന്റെ പേരിൽ കേരളത്തിൽ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് ഞാൻ അറിയുന്നുണ്ട്. ഞാൻ ഇത്തരം കാര്യങ്ങൾ കാണാറില്ല. ഒരുപാട് പേർ എന്നോട് ഇതേ കുറിച്ച് പറഞ്ഞു.
എനിക്ക് അതിൽ ഒന്നും ഒരു വിഷയവുമില്ല. റീച്ചില്ലാത്ത കുറേ വ്ലോഗേഴ്സ് ഇറങ്ങി എനിക്ക് എതിരെ തട്ടും. രേണു സുധിയാണല്ലോ റീച്ചിന്റെ ആള്. അത് വെച്ച് തട്ടിക്കോട്ടെ എനിക്ക് ഒരു വിഷയവുമില്ല. ഞാൻ ദുബായിൽ വന്നത് പാപ്പിലോൺ എന്ന റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. രേണു സുധി അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഡാൻസ് കളിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല.