Thursday, March 19, 2026 Last Updated 17 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Sep 2025 09.15 AM

കരൂര്‍ ദുരന്തം: ടിവികെ പ്രാദേശിക നേതാവും, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനും കസ്റ്റഡിയില്‍

tvk, local, leader, arrest

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ കൂടുതല്‍ നടപടി. ഒരു ടിവികെ പ്രാദേശിക നേതാവ് കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കരൂര്‍ സ്വദേശി പൗന്‍ രാജ് ആണ് കസ്റ്റഡിയില്‍ ഉളളത്. പരിപാടിക്ക് അനുമതി തേടി നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ട ഒരാള്‍ ആണ് പൗന്‍രാജ്. കൂടാതെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഫെലിക്‌സ് ജെറാള്‍ഡ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. സെന്തില്‍ ബാലാജിയുടെ ഇടപെടല്‍ സംബന്ധിച്ച വീഡിയോയ്ക്ക് പിന്നാലെ അറസ്റ്റ്. റെഡ്പിക്‌സ് യൂട്യൂബ് എന്ന ചാനല്‍ എഡിറ്റര്‍ ആണ് ഫെലിക്‌സ് ജെറാള്‍ഡ്. സ്റ്റാലിന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് ഇയാള്‍.

അതേ സമയം, ഇന്നലെ അറസ്റ്റിലായ ടിവികെ നേതാവ് മതിയഴകനെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ദിണ്ടികലില്‍ വച്ചായിരുന്നു അറസ്റ്റ്. ഇതിനു പുറമെ ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിര്‍മ്മല്‍ കുമാര്‍ എന്നിവരെ, അറസ്റ്റ് ചെയ്യാനും സാധ്യത ഉണ്ട്. നിലവില്‍ ഇരുവരും ഒളിവില്‍ ആണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW