-->
700 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന ബസുകള്‍ ഇനി നിര്‍മ്മിയ്ക്കാം ; പുത്തന്‍ ഇലക്ട്രിക് ചേസിസ് അവതരിപ്പിച്ച് വോള്‍വോ
കൊമേഴ്ഷ്യല്‍ വിപണിയില്‍ ഒരു വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഒരു പ്രധാന ബ്രാന്‍ഡായ വോള്‍വോ. അതിന്റെ ഭാഗമായി 720 kWh ശേഷിയുളള ബാറ്ററി പായ്ക്കുകള്‍ ഘടിപ്പിച്ച് 700 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ബസുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന ചേസിസ് അവതരിപ്പിച്ചിരിക്കുകയാണ്. രണ്ടോ മൂന്നോ ആക്സില്‍ കോണ്‍ഫിഗറേഷനുകളും നാല് മുതല്‍ എട്ട് വരെ മോഡുലാര്‍ എനര്‍ജി സ്റ്റോറേജ് യൂണിറ്റുകളും ഉള്ള ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കാന്‍ പുതിയ വോള്‍വോ BZR ഇലക്ട്രിക് ഷാസി പ്ലാറ്റ്ഫോം ഉപയോഗിക്കും.
ചെറിയ ദൂരമോ അല്ലെങ്കില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കാന്‍ ഈ ചേസിസ് കൊണ്ട് സാധിക്കുന്നു എന്നതാണ് ഗുണം. 720kWh വരെ ബാറ്ററി ശേഷിയും മെച്ചപ്പെട്ട കാര്യക്ഷമതയും ഉളളത് കൊണ്ട് പുതിയ വോള്‍വോ BZR ഇലക്ട്രിക് കോച്ച് ചേസിസ്, ഹരിത പരിസ്ഥിതി മേഖലകള്‍ ഉള്‍പ്പെടെ വിവിധ റൂട്ടുകളില്‍ ഇലക്ട്രിക് ബസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് വഴിയൊരുക്കും.
ചാര്‍ജിങ്ങിന്റെ കാര്യത്തിലേക്ക് വന്നാല്‍ ബസ് ടെര്‍മിനലുകളിലും റൂട്ടുകളിലും വ്യത്യസ്ത ചാര്‍ജിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി, പുതിയ വോള്‍വോ BZR ഇലക്ട്രിക് കോച്ച് ചേസിസ് രണ്ട് ഓപ്ഷനുകളിലായിരിക്കും വാഗ്ദാനം ചെയ്യുക. 250 kW CCS ചാര്‍ജിംഗും 450 kW ചാര്‍ജിങ്ങുമായിരിക്കും. ചേസിസ് നീളം 9.5 മുതല്‍ 14.9 മീറ്റര്‍ വരെയാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഈ ചേസിസില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ബസുകള്‍ 4x2 അല്ലെങ്കില്‍ 6x2 ഡ്രൈവ് സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പരമാവധി 27,200 കിലോഗ്രാം വരെ ഭാരമുള്ള ഒരു ഇലക്ട്രിക് ബസ് ഈ ചേസിസില്‍ നിര്‍മ്മിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതുപോലെ, ഈ ബസുകള്‍ക്ക് 200 kW മുതല്‍ 400 kW വരെ വൈദ്യുതി ഉല്‍പ്പാദനത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ബസിന്റെ ഊര്‍ജ്ജ സംഭരണശേഷി 360-720kWh ആണെന്നും കമ്പനി പറയുന്നു.

--