Thursday, March 19, 2026 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 12.32 PM

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

in

കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. കാഞ്ഞിരപ്പള്ളി പാറക്കടവ് തുണ്ടിയിൽ ബഷീറിന്റെയും ലൈലയുടെയും മകൻ മുനീർ ടി.ബഷീർ (35) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ വളവുകയത്തിനു സമീപം ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം.

ആനക്കല്ലിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്കു പോവുകയായിരുന്ന മുനീർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാഞ്ഞിരപ്പള്ളിയിൽനിന്ന് ഈരാറ്റുപേട്ടയിലേക്കു പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം. മുനീറിന്റെ ഭാര്യ: ഫാത്തിമ. മക്കൾ: ഹംദാൻ, ഹൻസ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW