-->
ഇന്ത്യന്‍ തെരുവുകളില്‍ അലഞ്ഞുതിരഞ്ഞു നടക്കുന്ന കന്നുകാലികള്‍ പലപ്പോഴും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കടുത്ത ഭീഷണിയാകാറുണ്ട്. ഇത് തെളിയിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ഭീതി പരത്തുന്നത്. വീഡിയോയില്‍ പിന്നില്‍ നിന്നും ഒരു തെരുവ് കാളയുടെ കുത്തേറ്റ് വായുവില്‍ ഉയര്‍ന്നു പൊങ്ങി താഴേയ്ക്ക് വീഴുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ബബിന ഗ്രാമത്തിലാണ് സംഭവം നടന്നത്. സെപ്തംബൂര്‍ 25ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്കിത് മുട്ട്രിജ എന്ന എക്‌സ് ഹാന്റില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.
വീഡിയോയില്‍ വളരെ ഇടുങ്ങിയ ഒരു തെരുവിലൂടെ നടന്ന വരുന്ന ഒരു യുവതിയെ കാണാം. ഇവരുടെ കൈയില്‍ ഒരു വടിയുണ്ട്. ഒരു ഓട്ടോയുടെ പിന്നീല്‍ നിന്നും സിസിടിവിയുടെ ഭാഗത്തേക്ക് ഇവര്‍ നടന്നുവരുന്നതിനിടെ പിന്നില്‍ നിന്നും ഒരു തെരുവ് കാള നടന്നുവരുന്നത് കാണാം. കാളയുടെ സാന്നധ്യത്തില്‍ യുവതി അല്പം ഭയത്തിലാണെന്ന് വ്യക്തം. പെട്ടെന്ന് കാള യുവതിയുടെ പിന്നിലൂടെ വന്ന് തന്റെ തല കാണ്ട് അതിശക്തമായി യുവതിയെ ഇടിക്കുന്നു. പിന്നാലെ, കാളയുടെ മേലെ കൂടി ഏതാണ്ട് ഒന്നൊന്നര ആള്‍ ഉയരത്തിലേക്ക് യുവതി ഉയര്‍ന്ന് പൊങ്ങി താഴേയ്ക്ക് വീഴുന്നത് കാണാം. യുവതി അനങ്ങാനാകാതെ കിടക്കുമ്പോള്‍ കാള വീണ്ടും യുവതിക്ക് അടുക്കേക്ക് വരുന്നു. ഈ സമയം ഒരാള്‍ ബൈക്കില്‍ അതിവഴി വന്ന് കാളയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ അവസാനിക്കുന്നു.
हादसे हर वक़्त आपका पीछा कर रहे होते हैं 🛑 हमेशा सतर्क रहिएयूपी के झांसी में बबीना का वीडियो. महिला को सांड ने टक्कर मारकर हवा में उछाल दिया. pic.twitter.com/CcMms7HlkI— Ankit Muttrija (@Anku194) September 26, 2025