Friday, March 13, 2026 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 28 Sep 2025 08.02 AM

ഓടയില്‍ വീണ പശുവിനെ രക്ഷപ്പെടുത്തുന്ന ഓസ്‌ട്രേലിയന്‍ യുവാവ്: വൈറലായി വീഡിയോ

australian, man, cow, drainage

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഒരു ഡ്രെയിനേജില്‍ വീണ പശുവിനെ ഒരു ഓസ്‌ട്രേലിയന്‍ യുവാവ് രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഡങ്കന്‍ മക്‌നോട്ട് എന്ന യുവാവ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കുഴിയില്‍ കുടുങ്ങിക്കിടക്കുന്ന പശുവിനെയും അത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഒക്കെ വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ അനേകങ്ങളാണ് യുവാവിന്റെ നല്ല മനസിനെ അഭിനന്ദിച്ചു കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ പശുവിനോട് ഭയക്കാനില്ല എന്ന തരത്തില്‍ യുവാവ് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഭയക്കാനില്ല ബഡ്ഡി എന്നാണ് യുവാവ് പറയുന്നത്. നമ്മള്‍ അതിനെ രക്ഷിക്കാന്‍ പോകുന്നു എന്നും യുവാവ് പറയുന്നത് കേള്‍ക്കാം. പശുവിനെ തനിയെ തന്നെ ഡ്രെയിനേജില്‍ നിന്നും വലിച്ച് കയറ്റാനുള്ള ഡങ്കന്റെ ശ്രമവും വീഡിയോയില്‍ കാണാം. അവള്‍ക്ക് നല്ല ഭാരമുണ്ട്, എനിക്ക് തനിച്ച് കഴിയില്ല, രണ്ടുപേര്‍ ചെയ്യേണ്ട ജോലിയാണ് എന്നും ഡങ്കന്‍ പറയുന്നത് കാണാം.

തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന മറ്റൊരാളുടെ കൂടി സഹായത്തോടെയാണ് യുവാവ് പശുവിനെ ഡ്രെയിനേജില്‍ നിന്നും വലിച്ച് കയറ്റുന്നത്. ഒടുവില്‍ പശുവിനെ അതില്‍ നിന്നും പുറത്ത് കടത്താന്‍ യുവാക്കള്‍ക്ക് സാധിച്ചു. പശു അവിടെ നിന്നും ആശ്വാസത്തോടെ നടന്നു പോവുകയാണ്. പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവിന്റെ വിരലില്‍ മുറിഞ്ഞിരിക്കുന്നതും വീഡിയോയില്‍ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് യുവാവിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് കമന്റ് നല്‍കിയിരിക്കുന്നത്. യുവാവിന്റേത് വളരെ നല്ല മനസാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW