Saturday, March 14, 2026 Last Updated 8 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 12.34 PM

രാഷ്ട്രീയനിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട് ; ഏതു പ്രതിഷേധവും നേരിട്ടുകൊള്ളാമെന്ന് സുകുമാരന്‍ നായര്‍

uploads/news/2025/09/802995/NSS-sukumaran-nair1.jpg

ചങ്ങനാശ്ശേരി : തന്റെ രാഷ്ട്രീയ നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഏതു പ്രതിഷേധത്തെയും തങ്ങള്‍ നേരിട്ടുകൊള്ളാമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട യോഗത്തിനായി എത്തിയപ്പോഴായിരുന്നു പ്രതികരണം. ഫ്‌ളക്‌സ്‌ബോര്‍ഡ് പ്രതിഷേധങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന സൂചനയാണ് നല്‍കിയത്.

നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതാലായൊന്നും പറയാനില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. വിമര്‍ശന ഫ്ളക്സുകളെ കുറിച്ചുള്ള ചോദ്യത്തിന് കണ്ടിരുന്നുവെന്നും എനിക്ക് പബ്ലിസിറ്റികിട്ടുമല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗത്തില്‍ ഇന്ന് ബജറ്റ് ചര്‍ച്ച മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി സുകുമാരന്‍ നായരുടെ നിലപാടാണ് വിവാദത്തിന് തിരികൊളുത്തിയത്. പത്തനംതിട്ടയില്‍ രണ്ടിടത്ത് ജി സുകുമാരന്‍ നായര്‍ സമുദായത്തെ പിന്നില്‍ നിന്നും കുത്തിയെന്ന് വ്യക്തമാക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ചില കരയോഗങ്ങളില്‍ നിലപാടിനെതിരേ ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും സമദൂര സത്യത്തിനൊപ്പം നിലനില്‍ക്കുമെന്നും ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞ് ബിജെപി വഞ്ചിച്ചെന്നും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കള്ളക്കളി നടത്തുകയാണെന്നും നേരത്തേ പറഞ്ഞിരുന്നു. ഇക്കാര്യം തന്നെ പൊതുയോഗത്തിലും വ്യക്തമാക്കിയതായിട്ടാണ് വിവരം. യോഗത്തില്‍ തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കീഴാറൂര്‍, കുറ്റിയായണിക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലും കോട്ടയം പൂഞ്ഞാറിലും ഇന്ന് പ്രതിഷേധ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കുടുംബകാര്യത്തിനായി സമുദായത്തെ പിന്നില്‍ നിന്ന് കുത്തിയ കട്ടപ്പ'യെന്നാണ് കുറ്റിയായണിക്കാട് സ്ഥാപിച്ച ഫ്ളെക്സില്‍ വിമര്‍ശിക്കുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്നും പോസ്റ്ററിലുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW