Saturday, March 14, 2026 Last Updated 7 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 18 Aug 2025 12.02 PM

തെരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ പ്രതിപക്ഷം ; സഭയ്ക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം

uploads/news/2025/08/796527/election.jpg

ന്യൂഡല്‍ഹി: വോട്ടുമോഷണവിവാദത്തില്‍ ശക്തമായ പ്രതിഷേധവുമായി നീങ്ങുന്ന ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ പ്രക്ഷോഭം കടുപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച്‌മെന്റ് ചെയ്യാനാണ് ഉദ്ദേശം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇംപിച്ച്‌മെന്റ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പാര്‍ലമെന്റ് ഓഫീസില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് തീരുമാനം വന്നിരിക്കുന്നത്. പ്രാഥമിക ഘട്ട ചര്‍ച്ചകളാണ് നടന്നത്. ഇതിലൂടെ വോട്ട് ചോരി ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. നിയമപരായും ഭരണഘടനപരമായ സാധ്യതകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ത്യാ സഖ്യം പരിശോധിച്ചുവരികയാണ്. അതേസമയം 6 ദിവസത്തെ ഇടവേളക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് സമ്മേളിച്ചപ്പോള്‍ ഇരുസഭകളിലും പ്രതിപക്ഷം വോട്ടുമോഷണം ആരോപണം ഉന്നയിച്ച്് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

വോട്ടര്‍ പട്ടിക വിഷയത്തിലെ പ്രതിഷേധം പാര്‍ലമെന്റിന് അകത്തും പുറത്തും തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാവിലെ ചേരുന്ന ഇന്ത്യ സഖ്യത്തിലെ സഭാകക്ഷിനേതാക്കളുടെ യോഗത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നയ സമീപനം ചര്‍ച്ചയായിരുന്നു. ഇതിനൊപ്പം പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള ചര്‍ച്ചകളും നടന്നിരിക്കുകയാണ്. സഭയ്ക്ക് അകത്ത് സഭാംഗങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ പുറത്ത് രാഹുല്‍ഗാന്ധി വോട്ട് അധികാര്‍ യാത്ര നടത്തുകയാണ്.

Ads by Google
Ads by Google
TRENDING NOW