Monday, March 16, 2026 Last Updated 13 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 10.01 AM

എന്തൊരു കഷ്ടമാണ്! വിനോദ യാത്രയ്ക്കായി വിയറ്റ്‌നാമിലെത്തി, തെരുവു കച്ചവടക്കാരിയുടെ കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് ദമ്പതികള്‍

couple, steal, vietnam, street, vendor

വിയറ്റ്‌നാമിലേക്ക് ലക്ഷങ്ങള്‍ ചെലവഴിച്ച് യാത്ര പോയ ദമ്പതികള്‍ ഒരു തെരുവ് കച്ചവടക്കാരിയുടെ കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വ്യാപകമായി പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇവര്‍ ഇന്ത്യക്കാരാണ് എന്നും ഇത് ഇന്ത്യക്ക് നാണക്കേടാണെന്നാണ് നിരവധിപ്പേര്‍ കുറിച്ചു.

വൈറലാകുന്ന വീഡിയോയില്‍, ദമ്പതികള്‍ തങ്ങളുടെ കുഞ്ഞുമായി വിയറ്റ്‌നാമിലെ ഒരു ചെറിയ കടയില്‍ എത്തുന്നത് കാണാം. കച്ചവടക്കാരി അവര്‍ക്ക് സാധനങ്ങള്‍ എടുത്തു കൊടുക്കുന്ന തിരക്കിലായിരിക്കുമ്പോള്‍, ഭര്‍ത്താവ് തുടര്‍ച്ചയായി സംസാരിച്ചുകൊണ്ട് അവരുടെ ശ്രദ്ധ തിരിക്കുന്നു. ഈ അവസരം മുതലെടുത്ത്, അയാള്‍ രഹസ്യമായി ഒരു സാധനം ഭാര്യയുടെ കയ്യിലേക്ക് വച്ചു കൊടുക്കുകയും, അത് അവര്‍ വേഗം ഒളിപ്പിക്കുകയും ചെയ്യുന്നു.

ദമ്പതികള്‍ അവരുടെ യാത്രക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും ഒരു സാധാരണ കച്ചവടക്കാരിയുടെ പക്കല്‍ നിന്ന് നിസ്സാരമായ സാധനങ്ങള്‍ മോഷ്ടിക്കാന്‍ അവര്‍ മുതിര്‍ന്നുവെന്നതാണ് കാഴ്ചക്കാരെ കൂടുതല്‍ ചൊടിപ്പിച്ചത്. ഇത്തരത്തിലുള്ള പെരുമാറ്റം നിലവാരമില്ലായ്മ മാത്രമല്ല, രാജ്യത്തിന്റെ പ്രതിച്ഛായയെ വിദേശത്ത് മോശമാക്കുകയും കൂടി ചെയ്യുന്നുവെന്നാണ് സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW