Saturday, March 14, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 26 Sep 2025 06.52 PM

ഹല്ലോ ബോല്‍ ഉയര്‍ന്നുകേള്‍ക്കും ; തിരിച്ചെത്തി ഇതിഹാസം! റോയൽസ് ആരാധകർക്ക് സന്തോഷവാർത്ത

കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനമായിരുന്നു രാജസ്ഥാൻ കാഴ്ചവെച്ചത്.
uploads/news/2025/09/802890/4.gif
photo - twitter

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ പരിശീലകനായി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര തിരിച്ചെത്തുന്നു. ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡ് പടിയിറങ്ങിയ സ്ഥാനത്തേക്കാണ് സംഗക്കാരയുടെ തിരിച്ചുവരവ്. 2021 മുതൽ 2024 വരെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ച സംഗക്കാരയ്ക്ക് ശേഷം ആണ് രാഹുൽ ദ്രാവിഡ് ടീമിൽ എത്തിയത്. ദ്രാവിഡ് പരിശീലകനായ 2025 ഐപിഎൽ സീസൺ രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് വളരെ മോശം സീസൺ ആയിരുന്നു. .

മൂന്ന് വർഷത്തെ തന്റെ സേവനത്തിനിടയിൽ, മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ റോയൽസിനെ 2022 ൽ ഐ‌പി‌എൽ ഫൈനലിലേക്കും പിന്നീട് 2024 ൽ പ്ലേ ഓഫിലേക്കും നയിച്ചിരുന്നു. അതുകൊണ്ടുതന്നെ റോയൽസിനെ പരിശീലകൻ ആകാൻ എന്തുകൊണ്ടും അനുയോജ്യനായ താരം സംഗക്കാരയാണ് എന്ന വാദമാണ് രാജസ്ഥാൻ റോയൽസ് ആരാധകരിൽ നിന്ന് ഉയർന്നു കേൾക്കുന്നത്

സംഗക്കാരയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി ക്യാപ്റ്റൻസി പ്രശ്നം പരിഹരിക്കുക എന്നതായിരിക്കും. സഞ്ജു സാംസൺ ഫ്രാഞ്ചൈസിയിൽ തുടരാൻ താൽപ്പര്യപ്പെടുന്നില്ല എന്ന റിപ്പോർട്ടുകളെത്തുടർന്ന്, ടീമിനെ ആര് നയിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

Ads by Google
Friday 26 Sep 2025 06.52 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW