Thursday, March 12, 2026 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 26 Sep 2025 02.18 PM

ചുവന്ന പട്ടുസാരിയ്ക്കൊപ്പം ട്രഡീഷണല്‍ ഓര്‍ണമെന്റ്സും ജുംക ഹെയര്‍ ചെയിനും ധരിച്ച് എലഗന്റ് ലുക്കില്‍ നവ്യ നായര്‍; അപ്സരസെന്ന് കമന്റുകള്‍

മലയാളികളുടെ സ്വന്തം ബാലാമണിയായ നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്ന് തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ പട്ടുസാരിയില്‍ ട്രഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
uploads/news/2025/09/802874/Untitled-6.jpg
Navya Nair (Image Source: Instagram)

ഇഷ്ടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരമാണ് നവ്യ നായര്‍. നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ നവ്യ മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയായി. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ നവ്യ വെള്ളിത്തിരയ്ക്ക് സമ്മാനിച്ചു. കരിയറില്‍ തിളങ്ങി നിന്ന സമയത്ത് വിവാഹിതയായ താരം, വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
മടങ്ങിവരവില്‍ സെലക്ടീവായ കഥാപാത്രങ്ങള്‍ ചെയ്ത് നവ്യ വീണ്ടും പ്രേക്ഷകമനസ്സിലിടം നേടി. റിയാലിറ്റി ഷോയില്‍ ജഡ്ജായും ​മികച്ച ഔട്ട്ഫിറ്റുകളിഞ്ഞുള്ള ഫോട്ടോഷൂട്ടുകളിലൂടെയും നവ്യ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. ഇതിനിടയില്‍ ‘മാതംഗി’ എന്ന നൃത്തവിദ്യാലയത്തിലൂടെയും സദസ്സിന്റെ സ്നേഹവും കൈയടിയും നവ്യ നേടുന്നുണ്ട്. പൊതുവേ തനിക്ക് പറയാനുള്ള കാര്യങ്ങൾ വ്യക്തമായും സ്‌പഷ്‌ടമായും പറയാറുള്ള ചുരുക്കം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് നവ്യ.
ഇപ്പോഴിതാ പട്ടുസാരിയില്‍ അതിസുന്ദരിയായി ട്രഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് നവ്യ. പട്ടുസാരിയ്ക്കൊപ്പം ചുവന്ന കല്ലു പതിപ്പിച്ച ചോക്കറും കുന്ദന്‍ വളകളും റെഡ് സ്റ്റോണ്‍ സ്റ്റഡുകളുമാണ് നവ്യ ആക്സസറീസായി ധരിച്ചിരിക്കുന്നത്. സ്റ്റോണ്‍ വര്‍ക്ക് ബ്ലൗസും എലഗന്റ് മേക്കപ്പും താരത്തിന്റെ സൗന്ദര്യം ഇരട്ടിയാക്കുന്നുണ്ട്. ഒപ്പമുള്ള ​ഗോള്‍ഡന്‍ ജുംക ഹെയര്‍ ചെയിനാണ് നവ്യയ്ക്ക് ദേവതയുടെ ലുക്ക് നല്‍കുന്നത്. ‘‘സ്റ്റാറി നൈറ്റ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നവ്യയുടെ ഇന്‍സ്റ്റപോസ്റ്റ്. കമന്റുകളിലെല്ലാം നവ്യയുടെ സൗന്ദര്യത്തെക്കുറിച്ചാണ് പലരും കുറിക്കുന്നത്. ആരാധകര്‍ ഏറ്റെടുക്കുകയാണ് നവ്യയുടെ പുത്തന്‍ ചിത്രങ്ങള്‍.

Ads by Google
Friday 26 Sep 2025 02.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW