-->
ഷവോമി 14T സീരീസിന്റെ പിന്‍ഗാമിയായി ഷവോമി 15T സീരീസ് ലോഞ്ച് ചെയ്തു. അതില്‍ ആദ്യ മോഡല്‍ ഷവോമി 15T (Xiaomi 15T) 5ജിയും രണ്ടാമത്തെ മോഡല്‍ ഷവോമി 15T പ്രോ (Xiaomi 15T Pro) 5ജിയും ആണ്. 144Hz റിഫ്രഷ് റേറ്റും 3200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.83' 1.5K AMOLED ഡിസ്പ്ലേ സഹിതമാണ് ഇരുമോഡലുകളും എത്തുന്നത്. ഷവോമി 15T 5ജിയുടെ 12GB + 256GB മോഡലിന് 649.99 യൂറോയും (ഏകദേശം 67,705 രൂപ), 12GB + 512GB മോഡലിന് 699.99 യൂറോയും (ഏകദേശം 72,915 രൂപ) ആണ് വില. ബ്ലാക്ക്, ഗ്രേ, റോസ് ഗോള്‍ഡ് കളര്‍ ഓപ്ഷനുകളിലാണ് ഈ മോഡല്‍ ലഭ്യമാകുക. ഷവോമി 15T പ്രോയുടെ 12GB + 256GB മോഡലിന് 799.99 യൂറോയും (ഏകദേശം 83,330 രൂപ), 12GB + 512GB മോഡലിന് 899.99 യൂറോയും (ഏകദേശം 93,750 രൂപ), 12GB + 1TB ടോപ് മോഡലിന് 999.99 യൂറോയും (ഏകദേശം 1,04,165 രൂപ) ആണ് വില. ബ്ലാക്ക്, ഗ്രേ, മോച്ച ഗോള്‍ഡ് കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.
ഷവോമി 15T, 15T പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകള്‍ - 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.83 ഇഞ്ച് (2772 xc 1280 പിക്‌സലുകള്‍) 1.5K OLED ഡിസ്‌പ്ലേ, 480Hz ടച്ച് സാമ്പിള്‍ റേറ്റ്, 3840Hz PWM ഡിമ്മിംഗ്, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവ ഇവയിലുണ്ട്. 3.25GHz വരെ ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 8400 അള്‍ട്രാ 4nm പ്രൊസസര്‍ ആണ് ഷവോമി 15T മോഡലിന്റെ കരുത്ത്. ഇതോടൊപ്പം Mali-G720 MC6 ജിപിയുവും ഉണ്ട്. 15T പ്രോ മോഡലിന് കരുത്ത് പകരുന്നത് Immortalis-G925 MC12 GPU സഹിതം എത്തുന്ന ഒക്ട-കോര്‍ ??ഡൈമെന്‍സിറ്റി 9400+ 3nm പ്രോസസറാണ്.
12GB LPPDDR5X റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് ഓപ്ഷനുകള്‍ ഇരുമോഡലുകളും വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ ഒഎസിലാണ് പ്രവര്‍ത്തനം. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, IP68 റേറ്റിങ് എന്നിവ ഇവയില്‍ ഉണ്ട്. ക്യാമറകളുടെ കാര്യമെടുത്താല്‍ ഷവോമി 15T മോഡലില്‍ 50MP മെയിന്‍ ക്യാമറ (ലൈറ്റ് ഫ്യൂഷന്‍ 800, 1/1.55', f/1.7, OIS), 12MP അള്‍ട്രാ-വൈഡ്-ആംഗിള്‍ (f/2.2), 50MP പോര്‍ട്രെയിറ്റ് ടെലിഫോട്ടോ (46mm, f/1.9), ലെയ്ക സമ്മിലക്സ് ഒപ്റ്റിക്കല്‍ ലെന്‍സ്, 4K 60fps വരെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്നു.
15T പ്രോയുടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 50MP മെയിന്‍ ക്യാമറ (ലൈറ്റ് ഫ്യൂഷന്‍ 900, 1.31', f/1.62, OIS), 12MP അള്‍ട്രാ-വൈഡ്-ആംഗിള്‍ (f/2.2), 50MP സൂപ്പര്‍ ടെലിഫോട്ടോ (115mm, f/3.0, OIS), ലെയ്ക സമ്മിലക്സ് ഒപ്റ്റിക്കല്‍ ലെന്‍സ്, 4K 60fps വരെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്നു. f/2.2 അപ്പേര്‍ച്ചറുള്ള 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, 4K 60 fps വരെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ ഇരുമോഡലുകളിലും ഉണ്ട്. USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡ്യുവല്‍ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, 5G SA/NSA, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇവയിലുണ്ട്. 90W ഹൈപ്പര്‍ചാര്‍ജ്, 50W വയര്‍ലെസ് ഹൈപ്പര്‍ചാര്‍ജ് (15T പ്രോ) / 67W ഹൈപ്പര്‍ചാര്‍ജ് (15T) ഉള്ള 5500mAh ബാറ്ററിയും ഈ ഷവോമി 15T സീരീസ് ഫോണുകളിലുണ്ട്. 162.7×77.9×7.50mm (15T) / 7.96mm (15Tപ്രോ) വലിപ്പവും 194g (15T) / 210g (15T പ്രോ) ഭാരവുമാണ് ഇവയ്ക്ക് ഉള്ളത്.