-->
സ്മാര്‍ട്ട്‌ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ ഫോണ്‍ കൂടി പുറത്തിറക്കി ഹോണര്‍. ഹോണര്‍ X സീരീസിന്റെ ഭാഗമായി ഹോണര്‍ X9d 5G (HONOR X9d 5G) എന്ന സ്മാര്‍ട്ട്‌ഫോണാണ് മലേഷ്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. 8300mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഹോണര്‍ X9d 5ജിയുടെ പ്രധാന ഹൈലൈറ്റ്. ഇതോടൊപ്പം 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 12GB വരെ റാം, സ്നാപ്ഡ്രാഗണ്‍ 6 Gen 4 ചിപ്‌സെറ്റ് കരുത്ത് എന്നിവയും ഈ ഹോണര്‍ 5ജി ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.
ഹോണര്‍ X9d 5ജിയുടെ 12GB + 256GB അടിസ്ഥാന മോഡലിന് 1499 RM (ഏകദേശം 31,500 രൂപ) ആണ് വില, 12GB + 512GB മോഡലിന് 1699 RM (ഏകദേശം 35,705 രൂപ) വിലയുണ്ട്. മലേഷ്യയില്‍ ഇതിനകം ഈ ഫോണ്‍ ഓഡര്‍ ചെയ്യാനാകും. 120Hz റിഫ്രഷ് റേറ്റുള്ള 6.79 ഇഞ്ച് (2640×1200 പിക്‌സലുകള്‍) 1.5K AMOLED ഡിസ്‌പ്ലേ, 100% DCI-P3 കളര്‍ ഗാമട്ട്, 6,000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 2.3GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 6 Gen 4 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനങ്ങളുടെ ശക്തികേന്ദ്രം.
8GB/ 12GB റാം, 128GB/ 256GB /512GB സ്റ്റോറേജ് ഓപ്ഷനുകള്‍ ഹോണര്‍ X9d 5ജി വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക്OS 9.0-ല്‍ ആണ് പ്രവര്‍ത്തനം. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതില്‍ ഉള്ളത്. അതില്‍ 108MP മെയിന്‍ ക്യാമറ ( f/1.75 അപ്പേര്‍ച്ചര്‍, OIS, 4K വീഡിയോ റെക്കോര്‍ഡിംഗ്), 5MP അള്‍ട്രാ-വൈഡ് ക്യാമറ എന്നിവ അടങ്ങുന്നു. ഫ്രണ്ടില്‍ 16MP ക്യാമറയും (f/2.45 അപ്പേര്‍ച്ചര്‍) ഉണ്ട്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP69K + IP69 + IP68 + IP66 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, GPS (L1+L5 ഡ്യുവല്‍ ഫ്രീക്വന്‍സി), USB ടൈപ്പ്-C, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ഹോണര്‍ X9d 5ജിയിലെ തേര്‍ഡ് ജനറേഷന്‍ 8300mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററി 66W സൂപ്പര്‍ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ് സഹിതം എത്തുന്നു. ആറ് വര്‍ഷത്തെ ഈട് ഈ ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്.