-->
ചരക്കുസേവന നികുതി പരിഷ്‌കരിച്ചതോടെ കോംപാക്ട് എസ്യുവികള്‍ ഇപ്പോള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമായി തുടങ്ങി. പെട്രോള്‍ കാറുകള്‍ക്ക് പുറമെ ഡീസല്‍ മോഡലുകള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതോടെ കോംപാക്ട് ഡീസല്‍ എസ്യുവി വാങ്ങുന്നവര്‍ക്ക് 1.86 ലക്ഷം രൂപ വരെയാണ് ലാഭം.
* ടാറ്റ നെക്‌സോണ്‍ - ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് എസ്യുവികളിലൊന്നായ ടാറ്റ നെക്‌സോണിന് 1.55 ലക്ഷം രൂപ വരെ കിഴിവ് ലഭിച്ചു. ഫിയര്‍ലെസ് പ്ലസ് PS DT വേരിയന്റിലാണ് ഏറ്റവും വലിയ വിലക്കുറവ്.
* കിയ സിറോസ് - കമ്പനി പുറത്തിറക്കിയ പുതിയ കോംപാക്ട് എസ്യുവിയായ സിറോസിന് 1.86 ലക്ഷം രൂപ വരെയാണ് കുറയുന്നത്. പാസഞ്ചര്‍ വാഹനങ്ങളില്‍ ഉയര്‍ന്ന കിഴിവ് സിറോസിനാണ്. ഇത് സിറോസിന്റെ HTX+ (O) AT വേരിയന്റ് കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്നു. കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ പ്രീമിയം അനുഭവവും ശക്തമായ എഞ്ചിനും ഇത് വാഗ്ദാനം ചെയ്യുന്നു.
* മഹീന്ദ്ര ഥാര്‍ - ലൈഫ് സ്റ്റൈല്‍ ഓഫ്റോഡര്‍ എസ്യുവിക്ക് 1.35 ലക്ഷം വരെയാണ് വില കുറഞ്ഞിരിക്കുന്നത്. ഥാറിന്റെ LX 2WD വേരിയന്റിന് ഗണ്യമായ വിലക്കുറവ് ലഭിച്ചു.
* മഹീന്ദ്ര XUV 3XO - ജനപ്രിയ എസ്യുവിക്ക് 1.56 ലക്ഷം വരെയാണ് കിഴിവ്. മഹീന്ദ്ര XUV 3XO, AX7L വേരിയന്റിനും ഗണ്യമായ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
* കിയ സോനെറ്റ് - സബ്-4 മീറ്റര്‍ എസ്യുവിക്ക് ഏകദേശം 1.64 ലക്ഷം രൂപ വരെയാണ് കുറഞ്ഞത്. ഇതോടെ സോനെറ്റിന്റെ GTX പ്ലസ് AT വേരിയന്റ് വളരെ താങ്ങാനാവുന്ന വിലയില്‍ ലഭ്യമായി തുടങ്ങി.