-->
റാപ്പർ ASAP റോക്കിയും ഗായികയും ബിസിനസ്സുകാരിയുമായ റിഹാനയും തങ്ങൾക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നു. നേരത്തെ രണ്ട് ആൺകുട്ടികളുടെ അച്ഛനും അമ്മയുമായ റോക്കിയും റിഹാനയും മൂന്നാമത്തെ കുഞ്ഞിന്റെ ജെന്റർ നേരത്തെ വെളിപ്പെടുത്തിയതാണ്. ഇപ്പോഴിതാ കുഞ്ഞിന്റെ ഫോട്ടോയും പേരും എല്ലാം പുറത്തുവിട്ടിരിയ്ക്കുന്നു.
മനോഹരമായ പിങ്ക് തുണിയിൽ പൊതിഞ്ഞ്, അമ്മയുമായുള്ള കുഞ്ഞിന്റെ പവിത്രമായ ബന്ധത്തെ കാണിച്ചുകൊണ്ടുള്ള ഭംഗിയുള്ള ഒരു ചിത്രമാണ് റിഹാന പുറത്തുവിട്ടിരിയ്ക്കുന്നത്. സെപ്റ്റംബർ 13 ന് ലോസ് ആഞ്ചൽസിൽ വച്ചാണ് തങ്ങൾക്ക് മകൾ പിറന്നത് എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. റോക്കി ഐറിഷ് മയേഴ്സ് എന്നാണ് അവൾക്ക് പേരിട്ടിരിയ്ക്കുന്നത്.
അച്ഛന്റെ പേരിന്റെ പേരായ റോക്കിയും, കുടുംബ പേരായ മയേഴ്സും ചേർത്തു വച്ചുകൊണ്ടാണ് മകൾക്ക് പേരിട്ടത്. മൃദുവായത് എന്നാണ് ഐറിഷ് എന്നതിന്റെ അർത്ഥം. മാതാപിതാക്കളുടെ വ്യക്തിപരമായ അല്ലെങ്കിൽ പൈതൃകവുമായി ബന്ധപ്പെട്ട പ്രാധാന്യത്തെ ഇത് സൂചിപ്പിക്കുന്നതത്രെ. ആർസെഎ ആതൽസ്റ്റൺ മേയേഴ്‌സ് (ജനനം 2022), റയറ്റ് റോസ് മേയേഴ്‌സ് (2023) എന്നിങ്ങനെയാണ് മൂത്ത രണ്ട് കുട്ടികളുടെ പേര്.
2025 ലെ MET ഗാലയിലാണ് റിഹാന താനും റോക്കിയും മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന് വെളിപ്പെടുത്തിയത്. കുടുംബ വലുതാവുന്നതിന്റെ സന്തോഷമാണ് അന്ന് റിഹാന പങ്കുവച്ചത്.