-->
ഗൂഗിള്‍ അടുത്തിടെ പിക്‌സല്‍ 10 സീരീസ് ലോഞ്ച് ചെയ്തു. അതോടെ മുന്‍ സീരീസിലെ പിക്‌സല്‍ 9 മോഡലുകള്‍ക്ക് വന്‍ വിലക്കുറവ് ആണ് ഉണ്ടായിരിയ്ക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമായിരിക്കുന്ന പിക്‌സല്‍ 9 സീരീസ് ഡീലുകളില്‍ ഏറ്റവും ശ്രദ്ധേയം പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ ഫോള്‍ എന്നിവയുടെ വിലകളാണ്. പിക്‌സല്‍ 9 മോഡല്‍ കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്യുമ്പോള്‍ 79999 രൂപയായിരുന്നു ഇന്ത്യയിലെ വില. ഇത് ഈ ഓഫര്‍ സെയിലില്‍ വെറും 34,999 രൂപയ്ക്ക് വാങ്ങാനാകും.
പിക്‌സല്‍ 9 ന്റെ 256ജിബി സ്റ്റോറേജ് മോഡല്‍ 37,999 രൂപ വിലയിലാണ് ഈ ഓഫര്‍ സെയിലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ വഴി 2,000 രൂപ അധിക ഡിസ്‌കൗണ്ടും 1,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാക്കിയിരിക്കുന്നു. ഇവ പ്രയോജനപ്പെടുത്തുമ്പോള്‍ ആണ് 34999 രൂപ വിലയില്‍ പിക്‌സല്‍ 9 വാങ്ങാനാകുക. പിക്‌സല്‍ 9 മാത്രമല്ല, പിക്‌സല്‍ 9 സീരീസില്‍ വന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് മോഡലും വന്‍ ഡിസ്‌കൗണ്ടില്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലില്‍ വാങ്ങാന്‍ ലഭ്യമാണ്. 172999 രൂപ വിലയിലാണ് പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ടത്.
ഇപ്പോള്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലില്‍ ഈ ഫോണ്‍ ഒരുലക്ഷം രൂപയില്‍ താഴെ വിലയില്‍ വാങ്ങാനാകും എന്നാണ് ഫ്‌ലിപ്പ്കാര്‍ട്ട് പറയുന്നത്. എന്നാല്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ കൂടി പ്രയോജനപ്പെടുത്തിയാലാകും ഈ വിലയില്‍ ലഭ്യമാകുക. ഏറ്റവും പുതിയ ലിസ്റ്റിങ് പ്രകാരം 119999 രൂപ വിലയിലാണ് ഈ പിക്‌സല്‍ ഫോണ്‍ ഫ്‌ലിപ്പ്കാര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാള്‍ 53,000 രൂപ വിലക്കുറവിലാണ് പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ഫ്‌ലിപ്പ്കാര്‍ട്ട് ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ട്. അവ കൂടി പ്രയോജനപ്പെടുത്തുമ്പോള്‍ ഒരുലക്ഷം രൂപയില്‍ താഴെ വിലയില്‍ ഈ പ്രീമിയം ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാനാകും.