-->
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഏറ്റവും വലിയ ഡിസ്‌കൗണ്ടുകള്‍ ലഭ്യമായിരിക്കുന്നത് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണെന്ന് തന്നെ പറയാം. സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 6നെ കുറിച്ചാണ് പറയുന്നത്. അടുത്തിടെ സാംസങ് പുതിയ ഗാലക്‌സി ഫോള്‍ഡബിള്‍ ഫോണ്‍ എത്തിയതോടെ മുന്‍ മോഡല്‍ എന്ന നിലയില്‍ ഗാലക്‌സി Z ഫോള്‍ഡ് 6ന്റെ വില അല്‍പ്പം കുറഞ്ഞിരുന്നു. ഇപ്പോള്‍ ഫെസ്റ്റിവല്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചതോടെ വില വീണ്ടും കുറഞ്ഞിരിക്കുന്നു.
ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്‌സി Z ഫോള്‍ഡ് 6ന്റെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 1,64,999 രൂപയും 12GB+ 512GB വേരിയന്റിന് 1,76,999 രൂപയും 12GB+ 1TB വേരിയന്റിന് 2,00,999 രൂപയും ആയിരുന്നു വില. എന്നാല്‍ പിന്നീട് പുതിയ ഫോള്‍ഡ് 7 എത്തിയതോടെ വില കുറഞ്ഞു. 1,64,999 രൂപ വിലയുണ്ടായിരുന്ന ഗാലക്‌സി Z ഫോള്‍ഡ് 6 ജൂലൈയില്‍ ആമസോണ്‍ വെറും 1,25,399 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിതത്. കൂടാതെ ആമസോണ്‍ 1500 രൂപ ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ അന്ന് 12GB റാം, 256GB സ്റ്റോറേജ് അടിസ്ഥാന മോഡല്‍ വെറും 1,23,899 രൂപ വിലയില്‍ വാങ്ങാന്‍ സാധിച്ചിരുന്നു.
ഫെസ്റ്റിവല്‍ ഓഫര്‍ സെയിലിന്റെ ഭാഗമായി ഗാലക്‌സി Z ഫോള്‍ഡ് 6ന്റെ അടിസ്ഥാന വേരിയന്റ് വെറും 1,03,999 രൂപ വിലയിലാണ് ആമസോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാള്‍ ഏതാണ്ട് 61000 രൂപ ഡയറക്ട് വിലക്കുറവ് ഇവിടെ ഉപയോക്താവിന് ലഭിക്കുന്നു. ഇത് കൂടാതെ ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണ്. ബാങ്ക് ഡിസ്‌കൗണ്ട് ഓഫറുകള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ ഒരുലക്ഷം രൂപയില്‍ താഴെ വിലയില്‍ സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 6 ഇപ്പോള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ നിന്ന് സ്വന്തമാക്കാന്‍ സാധിക്കും.