Friday, March 13, 2026 Last Updated 19 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 01.47 PM

‘‘സഖാവ് പിണറായി വിജയൻ ചെയ്ത നല്ല കാര്യങ്ങള്‍ എന്തെല്ലാമെന്ന് ചോദിച്ചാല്‍ ഞാൻ എണ്ണിയെണ്ണി പറയും...’’ മല്ലിക സുകുമാരന്‍

uploads/news/2025/09/802697/Untitled-5.jpg
Mallika Sukumaran about chief minister Pinarayi Vijayan (Image Source: Youtube)

ജീവിതത്തില്‍ മുറുകെപിടിച്ച ആദര്‍ശവും വെള്ളം ചേര്‍ക്കാത്ത അഭിപ്രായങ്ങളും കൊണ്ട് അഭിനയലോകത്ത് വേറിട്ട് നിന്ന അതുല്യപ്രതിഭയായിരുന്നു സുകുമാരന്‍. നട്ടെല്ലുള്ള നടനെന്നായിരുന്നു സുകുമാരനെ സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നത്. സുകുമാരന്റെ ഭാര്യയും അഭിനേത്രിയുമായ മല്ലിക സുകുമാരനും തന്റെ അഭിപ്രായങ്ങള്‍ പറയുന്നതില്‍ ഒട്ടും പിന്നോട്ടല്ല. പലപ്പോഴും മല്ലിക സുകുമാരന്റെ തുറന്നു പറച്ചിലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.
ഇ​പ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്ത നല്ല കാര്യങ്ങള്‍ താൻ എണ്ണി എണ്ണി പറയുമെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. കോളജില്‍ പഠിക്കുന്ന സമയത്ത് കെ എസ് യുവിന്റെ ഭാഗമായിരുന്നല്ലോ, നാളെ ഒരു കാലത്ത് എംഎല്‍എ യായി കാണാന്‍ പറ്റുമോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് മല്ലിക സുകുമാരന്‍ മറുപടി പറഞ്ഞത്. താന്‍ കോളജില്‍ വച്ച് ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചതും ജയിച്ചതുമൊക്കെ പറഞ്ഞാണ് മല്ലിക സംസാരിച്ചു തുടങ്ങിയത്. പിന്നീടാണ് ഇന്നത്തെ രാഷ്ട്രീയക്കാരെക്കുറിച്ച് മല്ലിക പറഞ്ഞത്. ‘‘ഏത് രാഷ്ട്രീയ പാർട്ടിയില്‍ പ്രവർത്തിക്കുന്നവരാണെങ്കിലും നല്ലത് ചെയ്താല്‍ നല്ലത് എന്ന് പറയണം. സഖാവ് പിണറായി വിജയൻ ചെയ്ത നല്ല കാര്യങ്ങള്‍ എന്തെല്ലാമെന്ന് ചോദിച്ചാല്‍ ഞാൻ എണ്ണിയെണ്ണി പറയും. ഒരു രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് ഇരുന്ന് ഭരിക്കുമ്പോള്‍ ഒരുപാട് പരിമിതികളുണ്ടാകും. അത് നമ്മള്‍ ആദ്യം മനസിലാക്കണം. ഉടനെ വീട്ടില്‍ ഇരിക്കുന്നവരെ പറയും.
ആരുടെയെങ്കിലും വീട്ടിലിരിക്കുന്നത് അടിച്ചോണ്ട് പോയതു കൊണ്ടാണോ എന്നേയും എന്റെ മോനേയും ട്രോളുന്നത്? അല്ലല്ലോ. അതുപോലെ തന്നെയാണ് അവരേയും. കുറച്ചൊക്കെ വേണ്ടപ്പെട്ടവർക്ക് കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടാകും. അതിപ്പോള്‍ മറ്റുള്ളവർ വന്നാലും ചെയ്യും. അഴിമതി ആരോപണങ്ങള്‍ എല്ലാവരും കേള്‍ക്കാറില്ലേ. ഇന്ദിരാഗാന്ധിയെക്കുറിച്ചും കേട്ടിട്ടില്ലേ. ഇത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
ഈയ്യടുത്താണിത് സിനിമയില്‍ കൊണ്ടു വന്നത്. അതിന് പിന്നില്‍ സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വന്നവരും രാഷ്ട്രീയത്തില്‍ നിന്നും സിനിമയിലേക്ക് വന്നവരുമാകാം. അത് ശരിയല്ല. നല്ലത് ചെയ്ത നേതാവിനെ നല്ലത് ചെയ്തുവെന്ന് തന്നെ പറയണം. കോണ്‍ഗ്രിസിലായാലും കമ്യൂണിസ്റ്റ് പാർട്ടിയിലായാലും പ്രായഭേദമന്യേ മിടുക്കരായവരെ മിടുക്കരാണെന്ന് അംഗീകരിക്കാനുള്ള മനസ് വേണം ആദ്യം.
തെറ്റ് ചെയ്താല്‍ ശിക്ഷിക്കുകയും വേണം. ആ ശിക്ഷ അവനവന്റെ തറവാട്ടില്‍ ഒതുങ്ങണം. നാട്ടുകാരുടെ മുന്നില്‍ കൊണ്ടു നിർത്തി ചെട്ടി കൊട്ടിയിട്ടാകരുത്. അയ്യടാ ഇതാണോ നിങ്ങളുടെ പാർട്ടി എന്ന് ചോദിപ്പിക്കാൻ അവസരമുണ്ടാക്കരുത്...’’ മല്ലിക സുകുമാരന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന്റെ പോഡ്കാസ്റ്റില്‍ സംസാരിച്ചപ്പോഴാണ് മല്ലിക സുകുമാരന്‍ ഇത് പറഞ്ഞത്.

Ads by Google
Thursday 25 Sep 2025 01.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW