Thursday, March 12, 2026 Last Updated 7 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 01.20 PM

തലമുടി ഒതുക്കി, ശേഷം സ്നേഹചുംബനം നല്‍കി; റാണി മുഖര്‍ജിയോടുള്ള ഷാരൂഖിന്റെ സ്നേഹനിർഭരമായ പെരുമാറ്റം ഏറ്റെടുത്ത് ആരാധകര്‍; കിംഗ് ഖാനാകുള്ള കാരണമിതെന്ന് ആരാധകര്‍

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും റാണി മുഖര്‍ജിയും തങ്ങളുടെ കരിയറിലെ ആദ്യത്തെ ദേശീയ അവാര്‍ഡ് നേടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ അവാര്‍ഡ് വാങ്ങും മുമ്പ് റാണിയെ സഹായിക്കുന്ന ഷാരൂഖിന്റെ മധുരമായ പ്രവൃത്തി ആരാധകരുടെ ശ്രദ്ധ നേടിയെടുക്കുകയാണ്.
uploads/news/2025/09/802692/Untitled-4.jpg
Shah Rukh Khan and Rani Mukherjee shares heartwarming moment (Image Source: Instagram)

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര അവാ‌ർഡ് വേദി പല താരങ്ങളുടെയും സ്വപ്നസാക്ഷാത്കാര വേദി കൂടിയായി മാറുന്നത് ആരാധകര്‍ കണ്ടതാണ്. കരുത്തുറ്റ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് ബോളിവുഡിനെ അതിശയിപ്പിക്കുകയും പ്ര​ശംസ ​നേടുകയും ചെയ്തിട്ടുള്ള​ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും റാണി മുഖര്‍ജിക്കും മൂന്ന് പതിറ്റാണ്ടിലേറെയുള്ള കരിയറില്‍ ആദ്യമായി ദേശീയ അവാര്‍ഡ് ലഭിച്ചതും ഇതേ വേദിയിലാണ്. തങ്ങളുടെ കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിനിടെ ഏവരുടേയും ശ്രദ്ധ കവരുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഷാരൂഖും റാണി മുഖര്‍ജിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഈ വീഡിയോയിലൂടെ ഏവരുടെയും മനസ്സ് കീഴടക്കുന്നുണ്ട്. പുരസ്കാരം വാങ്ങാന്‍ വേദിയിലേക്ക് പോകുംമുമ്പ് റാണി മുഖര്‍ജി അല്‍പം സമ്മര്‍ദ്ദത്തിലായിരുന്നു. ആ സമയത്ത് റാണിയെ ആശ്വസിപ്പിക്കുന്ന ഷാരൂഖിനെ ദൃശ്യങ്ങളില്‍ കാണാം. ചവിട്ടി വീഴാതിരിക്കാന്‍ റാണിയുടെ സാരിയുടെ മുന്താണി പിടിച്ചുകൊടുത്ത ഷാരൂഖ് പിന്നീട് തലമുടിയും ഒതുക്കി ശരിയാക്കി കൊടുക്കുന്നുണ്ട്. ടെന്‍ഷന്‍ അകറ്റാനായി കവിളില്‍ സ്‌നേഹത്തോടെ ചുംബിക്കുകയും ചെയ്യുന്നുണ്ട് ഷാരൂഖ്. വേദിയിലേക്ക് കയറും മുമ്പാണ് ഇതെല്ലാം സംഭവിച്ചത്.
ഈ വീഡിയോകള്‍ക്ക് താഴെ ഷാരൂഖിനെ അഭിനന്ദിച്ച്‌ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. ‘ഷാരൂഖ് തന്റെ ചുറ്റുമുള്ള സ്ത്രീകളെ പരിഗണിക്കുന്ന രീതി മനോഹരമാണ്, ഇതുകൊണ്ടാണ് ഷാരൂഖിനെ ബോളിവുഡിന്റെ കിങ് എന്ന് വിളിക്കുന്നത്, യഥാര്‍ഥ ജെന്റില്‍മാന്‍, ഒരു വലിയ അവാർഡ് ലഭിക്കുന്നതിന് മുമ്പ് പരസ്പരം തയ്യാറെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

മറ്റൊരു വീഡിയോയില്‍ മികച്ച നടനുള്ള തന്റെ ആദ്യത്തെ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം, ഷാരൂഖ് ഖാന്‍ മെഡല്‍ ധരിക്കാന്‍ ശ്രമിക്കുന്നതും ബുദ്ധിമുട്ടുന്നതും കാണാം. ആ സമയത്ത് മെഡലിന്റെ കുരുക്കഴിച്ച്‌ അത് ധരിക്കാന്‍ ഷാരൂഖിനെ റാണി സഹായിക്കുന്നുമുണ്ട്. അതേ വീഡിയോയില്‍, ഷാരൂഖ് തന്റെ മാനേജരും ഉറ്റസുഹൃത്തുമായ പൂജ ദദ്‌ലാനിക്ക് തന്റെ മെഡല്‍ കാണിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

‘ജവാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഷാരൂഖിനൊപ്പം ആ പുരസ്കാരം വിക്രാന്ത് മാസിയും പങ്കിട്ടു. ‘ട്വല്‍ത്ത് ഫെയില്‍’ എന്ന സിനിമയിലെ അഭിനയത്തിനാണ് വിക്രാന്തിന് പുരസ്കാരം ലഭിച്ചത്. മിസിസ് ചാറ്റർജി vs നോർവേ എന്ന ചിത്രത്തിലെ ശക്തമായ പ്രകടനത്തിനാണ് റാണി മുഖർജി മികച്ച നടിയായത്.
റാണിയുടെ കരിയറിന്റെ തുടക്കകാലം മുതലേ ഷാരൂഖുമായി താരത്തിന് അടുത്ത സൗഹൃദമുണ്ട്. ‘കുച്ച്‌ കുച്ച്‌ ഹോതാ ഹേ’, ‘കഭി അല്‍വിദാ നാ കെഹ്‌നാ’, ‘വീർ-സാറ’, ചല്‍തേ ചല്‍തേ, പഹേലി തുടങ്ങിയ നിരവധി സിനിമകളില്‍ ഷാരൂഖ് ഖാനും റാണി മുഖർജിയും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്.
ഷാരൂഖ് ഖാന്റെ പ്രിയ പത്നി ഗൗരി ഖാൻ താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനങ്ങളും കുറിച്ചിട്ടുണ്ട്. ‘‘എന്തൊരു യാത്രയാണിത് ഷാരൂഖ്... ദേശീയ പുരസ്‌കാരം നേടിയതില്‍ അഭിനന്ദനങ്ങള്‍... ഇതിന് നിങ്ങള്‍ അർഹനാണ്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണിത്. ഈ അവാർഡ് വയ്ക്കാൻ പ്രത്യേകം ഒരു മ്യൂസിയം ഒരുക്കാൻ പോകുകയാണ്...’’ എന്നാണ് ഗൗരി കുറിച്ചത്. ഒപ്പം ഷാരൂഖിനെയും റാണിയെയും കരണ്‍ ജോഹറിനെയും അഭിനന്ദിച്ചുകൊണ്ടും ഗൗരി തന്റെ സന്തോഷം പങ്കിട്ടിരുന്നു. ‘‘എന്റെ പ്രിയപ്പെട്ട മൂന്ന് പേരുടെ ബിഗ് ഡേയാണ്. ദേശീയ പുരസ്‌കാരം ലഭിക്കുക വലിയ ബഹുമതിയാണ്... നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പരിസമാപ്തിയാണ് ഇന്ന്. ഇനിയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുക...’’ എന്നാണ് അവരുടെ ചിത്രങ്ങള്‍ പങ്കിട്ട് ഗൗരി കുറിച്ചത്.

Ads by Google
Thursday 25 Sep 2025 01.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW