Monday, March 16, 2026 Last Updated 34 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 03.37 PM

53 വര്‍ഷങ്ങള്‍, എണ്ണമറ്റ കഥാപാത്രങ്ങള്‍; വീട്ടിലെ രണ്ടാമത്തെ ദേശീയ പുരസ്‌കാരം; വിജയരാഘവന്‍

vijayaraghavan
photo-www.instagram.com/actorvijayaraghavan_official/

മകിച്ച സഹനടനുളള ദേശീയ പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍ വിജയരാഘവന്‍. ചൊവ്വാഴ്ച വൈകിട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിജയരാഘവര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. പുസ്‌കാരം പിതാവിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.

‘53 വര്‍ഷങ്ങള്‍, എണ്ണമറ്റ കഥാപാത്രങ്ങള്‍, തീരാത്ത പാഠങ്ങള്‍, ഒടുവില്‍ അവാര്‍ഡ് വീണ്ടും വീട്ടിലേക്കെത്തുന്നു.. ഞങ്ങളുടെ കുടുംബത്തിലെ രണ്ടാമത്തെ ദേശീയ പുരസ്‌കാരം. ആദ്യത്തേത് എന്റെ അച്ഛനായിരുന്നു. ഇത് അദ്ദേഹത്തിനാണ്. ഈ യാത്രയ്ക്ക് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി ’എന്നായിരുന്നു വിജയരാഘവന്‍ കുറിച്ചത്.

പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പിന്റെ വേഷത്തിലൂടെയാണ് മികച്ച സഹനടനുളള പുരസ്‌കാരം വിജയരാഘവനെ തേടിയെത്തിയത്.

Ads by Google
Wednesday 24 Sep 2025 03.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW