Saturday, March 14, 2026 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 03.17 PM

ട്രോളെല്ലാം ഗ്രൗണ്ടില്‍ മാത്രം ; മത്സരശേഷം കെട്ടിപ്പിടിച്ച് ഹസരങ്കയും അബ്രാറും - വീഡിയോ

മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് പാകിസ്താൻ
uploads/news/2025/09/802487/9.gif
photo - twitter

ദുബായ് : ഏഷ്യകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന സൂപ്പർ ഫോർ പോരാട്ടത്തിനിടെ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരങ്കയും പാക് താരം അബ്രാര്‍ അഹമ്മദും പരസ്പരം ട്രോളിയത് വാർത്തയായിരുന്നു. എന്നാൽ‌ മത്സരത്തിന് ശേഷം ഹസരങ്കയും അബ്രാറും സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മൈതാനത്തെ പരിഹാസങ്ങളും പ്രശ്‌നങ്ങളുമെല്ലാം മറന്ന് ഇരുതാരങ്ങളും കൈകൊടുത്ത് സൗഹൃദം പങ്കുവെക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. മത്സരശേഷം കണ്ടുമുട്ടിയ ഹസരങ്കയും അബ്രാറും പരസ്പരം ആലിംഗനം ചെയ്യുകയും മൈതാനത്ത് സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്ത് ചിരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഏഷ്യാകപ്പിലെ ശ്രീലങ്ക– പാക്കിസ്ഥാൻ പോരാട്ടത്തിനിടെ തന്റെ വിക്കറ്റെടുത്തപ്പോൾ, ആഘോഷവും അനുകരിച്ച പാക്ക് താരം അബ്രാർ അഹമ്മദിന്അതേ രീതിയിൽ മറുപടി നൽകി ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്കായി 13 പന്തുകളിൽ 15 റൺസാണ് ഹസരംഗ സ്വന്തമാക്കിയത്. രണ്ടു ബൗണ്ടറികൾ കണ്ടെത്തി നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബ്രാറിന്റെ ഗൂഗ്ലിയിൽ ഹസരംഗ ബോൾഡായത്. എന്നാൽ പാക്കിസ്ഥാന്റെ ബാറ്റിങ്ങിനിടെ ലങ്കൻ സ്പിന്നർ ഹസരംഗ പാക്ക് താരത്തിനു മറുപടി നൽകി. ഒന്നല്ല, മൂന്നു വട്ടമാണ് അബ്രാറിന്റെ സെലിബ്രേഷൻ ഹസരംഗ ഗ്രൗണ്ടിൽ അനുകരിച്ചത്.

അതേസമയം മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് പാകിസ്താൻ. ശ്രീലങ്ക മുന്നോട്ടുവെച്ച 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന വിജയലക്ഷ്യം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. സൂപ്പർ ഫോറിലെ രണ്ടാം തോൽവിയോടെ ശ്രീലങ്ക പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്താന് ഫൈനലിലെത്താൻ ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്

Ads by Google
Wednesday 24 Sep 2025 03.17 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW