Friday, March 13, 2026 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 01.17 PM

‘‘മിറാഷില്‍ ട്വിസ്റ്റ് കൂടിപ്പോയി, അത് പ്രഡിക്റ്റബിളായി’എന്ന് ചിലര്‍ പറഞ്ഞു; ട്വിസ്റ്റ് പ്രഡിക്റ്റ് ചെയ്യില്ല ​എന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല...’’ ജീത്തു ജോസഫ്

ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആസിഫ് അലി- അപര്‍ണ്ണ മുരളി കോമ്പോയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ത്രില്ലര്‍ സിനിമയാണ് ‘മിറാഷ്’. ഇപ്പോഴിതാ ഈ സിനിമയിലെ ട്വിസ്റ്റുകളെക്കുറിച്ച് പറയുകയാണ് ജീത്തു ജോസഫ്.
Director Jeethu Joseph, Mirage Movie, Asif Ali and Aparna Murali
Jeethu Joseph about mirage movie and suspense thrillers (Image Source: Youtube)

സസ്പെന്‍സ് ക്രൈം ത്രില്ലറുകള്‍ മലയാളത്തില്‍ സമ്മാനിക്കുന്ന സംവിധായകരില്‍ മുന്‍ പന്തിയിലാണ് ജീത്തു ജോസഫ്. പല ജോണറുകളിലുള്ള സിനിമകളും ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ട്. പക്ഷേ ത്രില്ലറുകളുടെ കാര്യത്തിൽ മലയാള സിനിമയിൽ ത്രില്ലറുകളുടെ അപ്പൊസ്‌തലൻ എന്ന വിളിപ്പേര് ജീത്തു ജോസഫിന് സ്വന്തമാണ്. സിനിമകളില്‍ ജീത്തു ഒരുക്കുന്ന ട്വിസ്റ്റുകള്‍ ആദ്യത്തെ കാഴ്ചയില്‍ ഏതൊരു പ്രേക്ഷകരെയും വിസ്മയിപ്പിക്കാറുണ്ട്.
ജീത്തുജോസഫിന്റെ ഏറ്റവും പുതിയ സിനിമയാണ് ആസിഫ് അലി- അപർണ ബാലമുരളി കൂട്ടുകെട്ടില്‍ റിലീസായ ത്രില്ലര്‍ ജോണറിലുള്ള ‘മിറാഷ്’. സെപ്റ്റംബർ 19 ന് തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളിലും സജീവമാണ് ജീത്തു.
ഇപ്പോഴിതാ മിറാഷിനെക്കുറിച്ചു സംസാരിക്കുകയാണ് ജീത്തു ജോസഫ്. മിറാഷിന്റെ കാര്യത്തില്‍ സിനിമയില്‍ ട്വിസ്റ്റ് കുറച്ച്‌ കൂടി പോയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടുവെന്നും അമിത പ്രതീക്ഷകളുമായി വരുന്നത് ദോഷമാണെന്നും പറയുകയാണ് ജീത്തു.
‘‘മുന്‍ സിനിമകള്‍ വിജയിക്കുന്നത് ഗുണമാണെങ്കിലും മറ്റൊരു തരത്തില്‍ ദോഷമായും മാറാറുണ്ട്. സിനിമ കാണാൻ എല്ലാവരും അമിത പ്രതീക്ഷയുമായി വരും അതാണ് ഒരു ദോഷം. ഇന്ന ആളുകളുടെ സിനിമയാണ് അതിന് ഒരു മിനിമം ഗ്യാരന്റി ഉണ്ടാകുമെന്ന വിശ്വാസത്തിന്റെ പുറത്ത് പലരും വരുമെന്നതാണ് ഒരു ഗുണം. അങ്ങനെ വരുമ്പോഴും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ വരുന്നത്.
എന്റെ സിനിമയാകുമ്പോള്‍ ട്വിസ്റ്റ് ഉണ്ടാകുമെന്ന് വിചാരിക്കും. മിറാഷിന്റെ കാര്യത്തില്‍ ട്വിസ്റ്റ് കുറച്ച്‌ കൂടിപോയന്നാണ് പലരും പറഞ്ഞത്. പിന്നെ ചിലര്‍ പറയുന്നത് ഈ ട്വിസ്റ്റ് പ്രഡിക്റ്റബിളായിരുന്നുവെന്നാണ്. അങ്ങനെ എല്ലാ ട്വിസ്റ്റും പ്രഡിക്റ്റ് ചെയ്യില്ല എന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല ആളുകളുടെ ഇമോഷനെ കയറ്റിയും ഇറക്കിയും ഒരു ഇമോഷണല്‍ റൈഡില്‍ കൊണ്ടുപോകുക എന്നതാണ് ട്വിസ്റ്റിന്റെ പര്‍പ്പസ്. അത് ചിലര്‍ക്ക് വര്‍ക്കാവും ചിലര്‍ക്ക് വര്‍ക്കാവില്ല...’’ എന്നാണ് ജീത്തു ജോസഫ് സിനിമയെക്കുറിച്ച് പറഞ്ഞത്.

ഒരു ഓണ്‍ലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം മുൻനിർത്തിക്കൊണ്ട് ഒരുക്കിയ ഒരു പസില്‍ ഗെയിം ആണ് മിറാഷ് എന്ന സിനിമ. കൂമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു ജോസഫ്- ആസിഫ് അലി ഒരുമിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. കിഷ്കിന്താകാണ്ഡം എന്ന സിനിമയ്ക്ക് ശേഷം ഹിറ്റ് കോമ്പോയായ ആസിഫ് അലി- അപര്‍ണ്ണ മുരളി എന്നിവര്‍ ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അതിനൊപ്പം ജീത്തു ജോസഫ് എന്ന ഹിറ്റ് മേക്കറും കൂടിയായതോടെ പ്രേക്ഷകര്‍ ‘മിറാഷ്’ ഏറ്റെടുത്തു.

Ads by Google
Wednesday 24 Sep 2025 01.17 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW