Wednesday, March 11, 2026 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 10.49 AM

ചന്ദ്രയായി ശോഭന, ചാത്തനായി മോഹന്‍ലാല്‍, ഒടിയനായി മമ്മൂട്ടി; 90 കളില്‍ ​‘ലോക’ റിലീസായിരുന്നെങ്കില്‍ ഇങ്ങനെയോ; തരംഗമായി എഐ വീഡിയോ

മലയാള സിനിമയില്‍ പുതുചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ‘ലോക : ചാപ്റ്റര്‍ 1- ചന്ദ്ര’ എന്ന സിനിമ. ഇപ്പോഴിതാ 90 കളില്‍ ലോക റിലീസ് ചെയ്തിരുന്നെങ്കില്‍ ആരൊക്കെ അഭിനയിക്കുമെന്ന് എഐയിലൂടെ കാഴ്ച്ചക്കാരുടെ മുന്നിലെത്തുകയാണ്.
'Lokah: Chapter 1- Chandra movie, Shobhana, mohanlal, mammootty
Actors in Lokah if it released1990's (Image Source: Instagram)

മലയാള സിനിമയില്‍ പുതുതരംഗം തീര്‍ത്ത് സിനിമാചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് ​‘ലോക ചാപ്റ്റര്‍ 1- ചന്ദ്ര’ എന്ന ഡൊമിനിക് അരുണ്‍ ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മ്മിച്ച ഈ ചിത്രം സിനിമാറ്റിക് യൂണിവേഴ്സിലെ അഞ്ചു ഭാഗങ്ങളില്‍ ആദ്യത്തേതാണ്. 275 കോടി ആഗോള ഗ്രോസ് കടന്ന ലോക ഇൻഡസ്ട്രി ഹിറ്റ് വിജയം തുടരുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചിത്രം 275 കോടി രൂപയ്ക്കു മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കിയിരിക്കുന്നത്.
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറുന്നത്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ 90 കളില്‍ ‘ലോക’ റിലീസ് ചെയ്തിരുന്നെങ്കില്‍ ആരൊക്കെ അഭിനയിച്ചേനേം എന്ന് എഐ യിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ചന്ദ്രയായി ശോഭനയും, സണ്ണിയായി റഹ്മാനും, വേണുവായി സലീം കുമാറും, ചാത്തനായി മോഹന്‍ലാലും, ഒടിയനായി മമ്മൂട്ടിയും, നഞ്ചിയപ്പ ഗൗഡയായി കലാഭവന്‍ മണിയെയുമാണ് എഐ സൃഷ്ടിച്ചിരിക്കുന്നത്. അശ്വതി അച്ചു എന്ന ഇന്‍സ്​‍റ്റഗ്രാം പേജിലൂടെ പങ്കിട്ട ഈ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകളും അഭിപ്രായങ്ങളും മറ്റ് അഭിനേതാക്കളെ നിര്‍ദ്ദേശിച്ചിരിക്കുന്നതും കാണാം. കാഴ്ചക്കാര്‍ ഏറ്റെടുക്കുകയാണ് പുത്തന്‍ എഐ ‘ലോക’ തരംഗം.

Ads by Google
Wednesday 24 Sep 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW