Saturday, March 14, 2026 Last Updated 35 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 02.14 PM

ഗാലക്‌സി എം36 5ജി ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ ഇനി അവസരം

samsung

സാംസങ് ഗാലക്‌സി എം35 5ജിയുടെ പിന്‍ഗാമിയായി ഈ വര്‍ഷം ജൂണില്‍ സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി എം36 5ജി (Samsung Galaxy M36 5G). ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ ഇതിന്റെ 6GB+ 128GB അടിസ്ഥാന വേരിയന്റിന് 17,499 രൂപയും 8GB+ 128GB വേരിയന്റിന് 17999 രൂപയും ടോപ്പ്-എന്‍ഡ് 8GB+ 256GB വേരിയന്റിന് 20,999 രൂപയുമായിരുന്നു വില. എന്നാല്‍ സാംസങ് പുറത്തിറക്കിയ ഡിസ്‌കൗണ്ട് അറിയിപ്പില്‍ പറയുന്നത് ഇതിന്റെ അടിസ്ഥാന വേരിയന്റിന്റെ യഥാര്‍ഥ വില 19999 രൂപയാണെന്നാണ്. ഓറഞ്ച് ഹേസ്, വെല്‍വെറ്റ് ബ്ലാക്ക്, സെറീന്‍ ഗ്രീന്‍ കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്.

സാംസങ് വെബ്‌സൈറ്റിലും ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഇനി ഗാലക്‌സി എം36 5ജി 13999 രൂപ വിലയില്‍ ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചിരിക്കുകയാണ്. നേരത്തെ ലോഞ്ച് ഓഫറുകള്‍ സഹിതം ഈ ഫോണ്‍ ലഭ്യമായിരുന്നപ്പോള്‍ പോലും അടിസ്ഥാന മോഡലിന് 16499 രൂപ നല്‍കണമായിരുന്നു. എന്നാലിപ്പോള്‍ ഇതുവരെ ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാംസങ് അവസരം ഒരുക്കുന്നു. ഒക്ട കോര്‍ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകള്‍) എക്‌സിനോസ് 1380 പ്രോസസര്‍ ആണ് ഗാലക്‌സി എം36 5ജിയുടെ കരുത്ത്.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (1080 x 2340 പിക്‌സലുകള്‍) FHD+ സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി-U ഡിസ്പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. മാലി-G68 MP5 GPU, 6GB / 8GB റാം, 128GB / 256GB ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവയും ഗാലക്‌സി എം36 5ജി വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ UI 7 ല്‍ ആണ് ഈ ഫോണ്‍ എത്തുന്നത്. കൂടാതെ കമ്പനി 6 OS അപ്ഗ്രേഡുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, OIS, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP മാക്രോ സെന്‍സര്‍, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കും മറ്റുമായി f/2.2 അപ്പേര്‍ച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും എം36 5ജിയിലുണ്ട്. 25W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5000mAh ബാറ്ററി (ബോക്‌സില്‍ ചാര്‍ജര്‍ ഉണ്ടാകില്ല), ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-C ഓഡിയോ, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA / NSA, 4G VoLTE, USB ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW