-->
മോഡല്‍ നിരകളില്‍ ആദായ വില്‍പ്പനയുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. സെപ്റ്റംബര്‍ 30 വരെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 2 ലക്ഷം രൂപ വരെയുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചു. അടുത്തിടെ പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌ക്കാരങ്ങള്‍ മൂലമുള്ള വിലക്കുറവ്, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, ഉത്സവ ഓഫറുകള്‍ തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ എന്നിവയാണ് കാറുകള്‍ വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത്.
ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി മാറ്റിയത് ടാറ്റ മോട്ടോര്‍സിന് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. കാരണം ബ്രാന്‍ഡിന്റെ കാറുകള്‍ക്ക്1.55 ലക്ഷം രൂപ വരെയാണ് ഇതിലൂടെ കുറഞ്ഞിരിക്കുന്നത്. 4 മീറ്ററില്‍ താഴെ നീളവും 1200 സിസി, 1500 സിസി വരെ എഞ്ചിന്‍ ശേഷിയുമുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് ഇപ്പോള്‍ 18 ശതമാനം ഏകീകൃത ജിഎസ്ടിയാണ് നടപ്പിലാക്കിയിരിക്കുന്നത്. മുമ്പത്തെ 29 ശതമാനവും 31 ശതമാനവും ജിഎസ്ടിയില്‍ നിന്ന് വ്യത്യസ്തമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ടിയാഗോ വാങ്ങാനെത്തുന്നവര്‍ക്ക് സെപ്റ്റംബര്‍ 20 വരെ 1.20 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 75,000 രൂപ വരെ എക്‌സ്‌ഷോറൂം വിലക്കുറവും 45,000 രൂപ വരെ അധിക ക്യാഷ് ഡിസ്‌കൗണ്ടുമാണ് ഉള്‍പ്പെടുന്നത്. ജിഎസ്ടി 2.0 നടപ്പിലാക്കിയതിന് ശേഷമുള്ള ടാറ്റ ടിയാഗോ വില 4.57 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
ടിഗോര്‍ കോംപാക്ട് സെഡാന്‍ നോക്കുന്നവര്‍ക്ക് 1.11 ലക്ഷം രൂപ വരെ മൊത്തം ഓഫര്‍ ലഭിക്കും. ഇതില്‍ എക്‌സ്‌ഷോറൂം വിലയില്‍ 81,000 രൂപ വരെ കുറവും 30,000 രൂപ വിലമതിക്കുന്ന അധിക ആനുകൂല്യങ്ങളുമാണ് ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചിരിക്കുന്നത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായ പഞ്ചിന് ജിഎസ്ടി നവീകരണത്തിലൂടെ 1.08 ലക്ഷം രൂപ വരെ വിലക്കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇതുകൂടാതെ സെപ്റ്റംബര്‍ 30-നകം നടത്തുന്ന വാങ്ങലുകളില്‍ ഉപഭോക്താക്കള്‍ക്ക് 1.58 ലക്ഷം രൂപ വരെ വലിയ ലാഭം നേടാനും അവസരമുണ്ട്. വിലക്കുറവിന് പുറമെ ഇതില്‍ 50,000 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.