Thursday, March 12, 2026 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 09.04 AM

കൈയില്‍ വാല്‍ക്കണ്ണാടിയുമേന്തി വെള്ളവസ്ത്രം ധരിച്ച് നിറവയറില്‍ സുന്ദരിയായി ദുര്‍ഗ കൃഷ്ണ; സീമന്തം ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കിട്ട് താരം; ദേവതയെ പോലെയെന്ന് കമന്റുകള്‍

യുവഅഭിനേത്രികളില്‍ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ശ്രദ്ധിക്കപ്പെട്ട താരമാണ് ദുര്‍ഗ കൃഷ്ണ. അമ്മയാകാനൊരുങ്ങുന്ന താരം ഇപ്പോഴിതാ തന്റെ സീമന്തം ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിടുകയാണ്.
Durga Krishna, Durga Krishna's Seemantham ceremony
Durga Krishna's Seemantham ceremony (Image Source: Instagram)

ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളത്തിന്റെ പ്രിയ താരം ദുര്‍ഗാ കൃഷ്ണ. രുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര യുവ നായികമാരിലേക്ക് വളർന്ന ദുര്‍ഗ കൃഷ്ണയുടെ സൗന്ദര്യത്തിനും ആരാധകര്‍ ഏറെയാണ്. ബിസിനസുകാരനും നിര്‍മാതാവുമായ ഭർത്താവ് അര്‍ജുനൊപ്പമുള്ള മനോഹരമായ വീഡിയോ സ്വന്തം യൂട്യൂബ് ചാനലില്‍ ഷെയർ ചെയ്തുകൊണ്ടാണ് ദുര്‍ഗ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത ആരാധകരെ അറിയിച്ചത്. യൂട്യൂബില്‍ അത്ര സജീവം അല്ലാതിരുന്ന ദുര്‍ഗ ഗര്‍ഭിണിയായ ശേഷമാണ് എല്ലാ വിശേഷങ്ങളും പങ്കുവച്ചു തുടങ്ങിയത്. വയറ്റു പൊങ്കാലയടക്കം ഗര്‍ഭാവസ്ഥയിലെ എല്ലാ ചടങ്ങുകളും താരം അതിലൂടെ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ തന്റെ സീമന്തം ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിടുകയാണ് താരം.
2021 ലാണ് നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുനെ വിവാഹം ചെയ്തത്. ഏഴാം മാസത്തില്‍ നടത്തുന്ന ചടങ്ങ് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ നല്ല സമയത്തിനും ഉന്നമനത്തിനും വേണ്ടി നടത്തുന്നതാണ്. അതിന്റെ വീഡിയോയാണ് ദുര്‍ഗ പങ്കിട്ടിരിക്കുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വാല്‍ക്കണ്ണാടിയും കൈയില്‍ പിടിച്ചു വരുന്ന ദുര്‍ഗയെ വീഡിയോയില്‍ കാണാം. ചടങ്ങിനായുള്ള ഇരിപ്പിടത്തിലിരുന്ന ദുര്‍ഗയുടെ കാല്‍ കഴുകി ചന്ദനം പുരട്ടി പൂക്കള്‍ കൊണ്ടും മഞ്ഞള്‍ കൊണ്ടും അഭിഷേകം ചെയ്യുന്നതടക്കമുണ്ട് വീഡിയോയില്‍.
ദുര്‍ഗയുടെ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകള്‍ കുറിക്കുന്നത്. പലരും താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചാണ് കുറിക്കുന്നത്. അമ്മയായ ശേഷം ശരീരത്തിന് വണ്ണം വച്ചെങ്കിലും ഭംഗി കൂടിയ ചുരുക്കം ചിലരിൽ ഒരാൾ, കണ്ടാല്‍ ഒരു ദേവതയെപ്പോലെ തോന്നും, സൗന്ദര്യം ഇരട്ടിയായിട്ടുണ്ട്, അമ്മയ്ക്കും കുഞ്ഞിനും നല്ലതു വരട്ടെ...’ എന്നതടക്കമാണ് പ്രാര്‍ത്ഥനകളും ആശംസകളും.

നര്‍ത്തകി കൂടിയായ ദുര്‍ഗ പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലെ നായികവേഷത്തിലൂടെയാണ് മലയാളസിനിമയില്‍ തുടക്കംകുറിച്ചത്. പിന്നീട് പ്രേതം, ലൗ ആക്‌ഷൻ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷൻ ഓഫ് കുക്കൂസ് മോഹൻലാല്‍ ചിത്രം റാം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ താരം അഭിനയിച്ചു.ഉടല്‍ എന്ന സിനിമയിലെ ദുർഗ്ഗ കൃഷ്ണയുടെ അഭിനയം താരത്തെ വിവാദങ്ങളിലേക്കും നയിച്ചു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ കാരണമാണ് താരം വിമര്‍ശനങ്ങള്‍ നേരിട്ടത്. കുടുക്ക് എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ച വച്ച താരം കുറച്ചു നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അതിനു പിന്നാലെയാണ് തങ്ങള്‍ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണെന്ന് ദുര്‍ഗ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. അഞ്ചാം മാസത്തേക്ക് പ്രെഗ്നൻസി കടന്നതുകൊണ്ടുതെന്നേ സോഷ്യല്‍ മീഡിയയില്‍ നിന്നുപോലും ഒരു ബ്രേക്ക് എടുത്തുവെന്ന് താരം പറഞ്ഞിരുന്നു.

Ads by Google
Monday 22 Sep 2025 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW