Friday, March 13, 2026 Last Updated 11 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 08.57 AM

ലാവന്‍ഡര്‍ ഓഫ് ഷോള്‍ഡര്‍ മെറ്റേണിറ്റി ഗൗണില്‍ ദേവതയെപ്പോലെ ദുര്‍ഗ കൃഷ്ണ; പഫി ട്രെയില്‍ ഔട്ട്ഫിറ്റിലെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗം

ചുരുങ്ങിയ കാലം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ദുര്‍ഗ കൃഷ്ണ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ തന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Durga Krishna, Durga Krishna maternity photoshoot
Durga Krishna (Image Source: Instagram)

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര യുവനായികമാരിലേക്ക് വളര്‍ന്ന താരമാണ് ദുര്‍ഗ കൃഷ്ണ. ക്ലാസിക്കല്‍ ഡാന്‍സറായ ദുര്‍ഗ മോഡലിംഗിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ദുര്‍ഗ നായികയായി. അതിനു ശേഷം മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവരാന്‍ ദുര്‍ഗ്ഗയ്ക്ക് കഴിഞ്ഞു.
നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള ദുര്‍ഗയുടെ വിവാഹം ആരാധകരും ആഘോഷമാക്കിയിരുന്നു. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് അര്‍ജുനും ദുര്‍ഗയും വിവാഹിതരായത്. അര്‍ജുനൊപ്പമുള്ള മനോഹരമായ വീഡിയോ സ്വന്തം യൂട്യൂബ് ചാനലില്‍ ഷെയർ ചെയ്തുകൊണ്ടാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത ദുര്‍ഗ്ഗ ആരാധകരുമായി പങ്കിട്ടത്.
ഇപ്പോഴിതാ തന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കിടുകയാണ് ദുര്‍ഗ കൃഷ്ണ. ഓഫ് ഷോള്‍ഡര്‍ ലാവന്‍ഡര്‍ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായിട്ടാണ് താരം തിളങ്ങുന്നത്. ഷിഫോൺ ഓഫ് ഷോൾഡർ ഫോർമൽ ഗൗണിനൊപ്പം പഫി ട്രെയിലുമുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ‘‘സ്നേഹത്തോടെയും ആവേശത്തോടെയും.... ‘ബമ്പിംഗ്...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദുര്‍ഗ കൃഷ്ണ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.

Ads by Google
Wednesday 15 Oct 2025 08.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW