Saturday, March 14, 2026 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 08.41 AM

അഭിഷേകും ഗില്ലും അടിച്ചു തകര്‍ത്തു, പാകിസ്താന് മേല്‍ ഇന്ത്യയുടെ ശക്തമായ മേധാവിത്വം

uploads/news/2025/09/802048/indians.jpg

ദുബായ്: ശക്തമായ രാഷ്ട്രീയ അന്തരീക്ഷത്തിനിടയില്‍ നടന്ന ഏഷ്യാകപ്പിലെ ഇന്ത്യാ പാകിസ്താന്‍ മത്സരത്തില്‍ രണ്ടാമത്തെ കളിയിലും പാകിസ്താനെ കീഴടക്കി ഇന്ത്യയുടെ തകര്‍പ്പന്‍ മുന്നേറ്റം. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ അയല്‍ക്കാരെ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ കീഴടക്കിയത് ആറു വിക്കറ്റിനായിരുന്നു. അര്‍ദ്ധശതകം തികച്ച അഭിഷേക് ശര്‍മ്മയും ശുഭ്മാന്‍ഗില്ലും നടത്തിയ ആക്രമണത്തില്‍ വീണുപോയ പാകിസ്താനെ തിലക്‌വര്‍മ്മ ചുരുട്ടിക്കെട്ടുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത പാക് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയ്‌ക്കെതിരേ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സായിരുന്നു നേടിയത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ ധാരാളികളുമായി മാറിയപ്പോള്‍ പാകിസ്താന്‍കാര്‍ അഹങ്കാരികളായി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ മേധാവിത്വം കാട്ടിയ സാഹിബ്‌സാദ ഫര്‍ഹാന്‍ 45 പന്തുകളില്‍ 58 റണ്‍സ് നേടി. ബാറ്റ് കൊണ്ട് വെടിയുതിര്‍ക്കുന്നത് പോലെ ആക്ഷന്‍ കാണിച്ച് ഇന്ത്യന്‍ കളിക്കാരെ പ്രകോപിതരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. മറുപടി ബാറ്റിംഗില്‍ ഷഹീന്‍ഷാ അഫ്രീദിയെ ഒരു ബൗണ്ടറിക്ക് പറത്തി 'പോയി പന്തെുടുത്തുകൊണ്ടു വരൂ.' എന്ന രീതിയിലുള്ള ആംഗ്യം കാട്ടിയായിരുന്നു ഇതിന് ശുഭ്മാന്‍ ഗില്‍ നല്‍കിയ മറുപടി.

നേരത്തേ ടോസിന്റെ സമയത്ത് കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ എതിര്‍ നായകന് കൈകൊടുക്കാന്‍ സൂര്യകുമാര്‍ യാദവ് കൂട്ടാക്കാതിരുന്നതും മത്സരം എത്രമാത്രം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗില്‍ 39 പന്തില്‍ 74 റണ്‍സ് അടിച്ചുകൂട്ടിയ അഭിഷേക് ശര്‍മ്മയായിരുന്നു ഇന്ത്യയുടെ ആക്രമണത്തിന്റെ നെടുന്തൂണ്‍. അഞ്ചു സിക്‌സറുകളും ആറ് ബൗണ്ടറികളും ശര്‍മ്മ നേടി.

ഒപ്പം നിന്ന ശുഭ്മാന്‍ ഗില്‍ 28 പന്തുകളില്‍ 47 റണ്‍സാണ് നേടിയത്. എട്ടു ബൗണ്ടറികള്‍ നേടി. തിലക്‌വര്‍മ്മയുടെ 30 റണ്‍സ് 19 പന്തുകളിലായിരുന്നു. രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും അടിച്ചുകൂട്ടി പുറത്താകാതെ നിന്നു. ഏഴു പന്തുകളില്‍ ഏഴു റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നും കഴിഞ്ഞ മത്സരത്തിലെ അര്‍ദ്ധസെഞ്ച്വറിക്കാരന്‍ സഞ്ജുവിന് തിളങ്ങാനായില്ല.

17 പന്തില്‍ 13 റണ്‍സായിരുന്നു സഞ്ജുവിന് നേടാനായത്. സഹിബ്‌സാദയുടെ ബാറ്റിംഗായിരുന്നു പാകിസ്താന്റെ ഇന്നിംഗ്‌സിന്റെ കാതല്‍. 45 പന്തില്‍ 58 റണ്‍സാണ് നേടിയത്. അഞ്ചു ബൗണ്ടറികളും മൂന്ന് സിക്‌സറുകളും പറത്തി. വാലറ്റത്ത് എട്ടു പന്തില്‍ 20 റണ്‍സ് നേടിയ ഫഹീം അഷ്‌റഫാണ് പാകിസ്താന്റെ സ്‌കോര്‍ 171 ല്‍ എത്തിച്ചത്. ഇതാദ്യമായി ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ബുംറ 11 എക്കണോമി വഴങ്ങി.

Ads by Google
Monday 22 Sep 2025 08.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW