Sunday, March 15, 2026 Last Updated 20 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 04.31 PM

കണ്ണൂരില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരി മരിച്ചു

uploads/news/2025/09/801849/accident-images.gif
photo; representative image

കണ്ണൂർ : കക്കാട് കുഞ്ഞിപ്പള്ളി പെട്രോൾ പമ്പിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിക്കാനിടയായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അത്താഴക്കുന്ന് അരുംഭാഗം തഖ്വ പള്ളിക്ക് സമീപം കെ.പി. ഹൗസിൽ കെ.പി.റഷീദ (65) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലിനാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിരെ നിന്നു വന്ന ബസിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ റഷീദയെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ വി.സി.ഇസ്മായിൽ.

Ads by Google
Ads by Google
TRENDING NOW