Sunday, March 15, 2026 Last Updated 32 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 02.27 PM

കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരേ ഷോണ്‍ ജോര്‍ജ്

uploads/news/2026/03/830351/Sone-kaduthuruthi.jpg

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ എന്‍.ഡി.എയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി എം.എല്‍.എ.യുടെ ഓഫീസിലേക്ക് മാര്‍ച്ചു നടത്തി. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി. കടുത്തുരുത്തി മണ്ഡലം അധ്യക്ഷന്‍ അശ്വന്ത് മാമലശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം വെസ്റ്റ് ജില്ല അധ്യക്ഷന്‍ ലിജിന്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തി.

25 വര്‍ഷമായി കടുത്തുരുത്തിയുടെ എം.എല്‍.എ. എന്നവകാശപ്പെടുന്ന മോന്‍സ് ജോസഫിന് ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ ഇതുവരെ ഒരു മാറ്റവും വരുത്തുവാന്‍ സാധിച്ചിട്ടില്ല എന്നുള്ളത് അദ്ദേഹത്തിന്റെ ഭരണ പരാജയത്തിന്റെ ഉദാഹരണമാണ് എന്ന് ഷോണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു.

സംസ്ഥാന വക്താവ് റെജി ലൂക്കോസ് , ബി.ഡി.ജെ.എസ്. കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേല്‍, ബി.ജെ.പി കുറവലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റിയന്‍, ട്വന്റി ട്വന്റി നിയോജകമണ്ഡലം പ്രസിഡന്റ് ജോമോന്‍ ജോസഫ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Sunday 15 Mar 2026 02.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW