Tuesday, March 10, 2026 Last Updated 56 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 12.22 PM

അടുക്കളയിലെ ഈ സാധനങ്ങള്‍ നിശ്ചിത സമയത്തിനകം മാറ്റാറുണ്ടോ ? ; ഇല്ലെങ്കില്‍ രോഗം വിട്ടു മാറില്ല

items, use, kitchen, tips

അടുക്കള ജോലികള്‍ സ്ത്രീകളെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടിക്കുന്ന പണിയാണ്. ഭക്ഷണം രുചികരമായി പാകം ചെയ്യുന്നതോടൊപ്പം തന്നെ അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്നതും കാര്യമായ കാര്യമാണ്. ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്‌ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്‌ക്കേണ്ട ഇടം കൂടിയാണ് അടുക്കള. പഴകിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങിയ ഭക്ഷണവസ്തുക്കളിലുള്ള ബാക്ടീരിയകള്‍ ടോയ്ലെറ്റ് സീറ്റിലുള്ളതിനേക്കാള്‍ അധികമാണ്. അതുകൊണ്ടുതന്നെ അടുക്കള ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാന്‍ അത്യന്താപേക്ഷിതമാകുന്നു. അടുക്കളയിലെ പല സാധനങ്ങളും നിശ്ചിത സമയത്തിനകം തന്നെ മാറ്റേണ്ടതാണ്. ഇതേക്കുറിച്ച് കൂടുതല്‍ അറിയാം....

* സ്‌പോഞ്ചുകളും സ്‌ക്രബറുകളും - ടോയ്ലറ്റില്‍ ഉള്ളതിനേക്കാള്‍ രോഗാണുക്കള്‍ അടുക്കളയിലെ സ്‌ക്രബറില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. കാഴ്ചയില്‍ കഴുകി വൃത്തിയായി സൂക്ഷിച്ചാലും ഫംഗസുകളും ബാക്ടീരിയകളും ഒളിച്ചിരിപ്പുണ്ടാകും. രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ ഒരു സ്‌പോഞ്ച് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. പതിവ് ഉപയോഗത്തിനു ശേഷം സ്‌പോഞ്ചുകളും സ്‌ക്രബറുകളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.

* പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകള്‍ - അധിക സമയം ഈര്‍പ്പവും ഭക്ഷണപദാര്‍ത്ഥങ്ങളും അവശേഷിക്കുന്നതിലൂടെ ബാക്ടീരിയയുടെ വാസസ്ഥലമായി കട്ടിങ് ബോര്‍ഡുകള്‍ മാറും. ഇതിനുപുറമേ ബോര്‍ഡുകളില്‍ പോറല്‍ വീഴുന്നതിനെ തുടര്‍ന്ന് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക് അംശങ്ങള്‍ കലരാനുള്ള സാധ്യതയുമുണ്ട്. പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകള്‍ക്ക് ചെറിയ നിറവ്യത്യാസം അനുഭവപ്പെടുകയോ കത്തി കൊണ്ടുള്ള പാടുകള്‍ ഒറ്റനോട്ടത്തില്‍ കാണപ്പെടുകയോ ചെയ്യുന്ന അവസ്ഥയില്‍ അവ മാറ്റണം.

* പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ - ഐസ്‌ക്രീം ബോക്‌സുകള്‍, തൈര്, അച്ചാര്‍ മുതലായവ വാങ്ങുന്ന ബോട്ടിലുകള്‍, ഫുഡ് പാഴ്‌സലുകള്‍ വാങ്ങുന്ന ബോക്‌സുകള്‍ തുടങ്ങിയവ അടുക്കളയില്‍ സാധനങ്ങള്‍ സ്റ്റോര്‍ ചെയ്തു വയ്ക്കാന്‍ ഉപയോഗിക്കുന്നത് മലയാളികളുടെ പതിവുരീതിയാണ്. കാഴ്ചയില്‍ ദൃഢതയുള്ളതായി തോന്നിക്കുമെങ്കിലും ഇവയില്‍ ഏറിയ പങ്കും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന തരം പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ്. അസിഡിക് പ്രത്യേകതകള്‍ ഉള്ളതോ അധികമായി ഉപ്പു കലര്‍ന്നതോ എണ്ണ കലര്‍ന്നതോ ആയ ഭക്ഷണപദാര്‍ഥങ്ങള്‍ ഇവയില്‍ സൂക്ഷിച്ചാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ബിപിഎ പോലെയുള്ള കെമിക്കലുകള്‍ ഭക്ഷണത്തില്‍ കലരും. റൂം ടെംപറേച്ചറിലും ഫ്രിഡ്ജിലും സൂക്ഷിച്ചാല്‍ പോലും ഇത്തരം അപകട സാധ്യതയുള്ളതിനാല്‍ അവ ഒഴിവാക്കാം.

* കിച്ചന്‍ ടൗവലുകള്‍ - പാചകത്തിനിടെ കൈ തുടയ്ക്കാനും പാത്രങ്ങളിലെ ജലാംശം നീക്കം ചെയ്യാനും ചൂടുപാത്രങ്ങള്‍ വാങ്ങി വയ്ക്കാനും കൗണ്ടര്‍ ടോപ്പുകള്‍ തുടയ്ക്കാനുമൊക്കെയായി കിച്ചന്‍ ടൗവലുകള്‍ ഉപയോഗിക്കാറുണ്ട്. എപ്പോഴും ഉപയോഗിക്കുന്നതിനാല്‍ അവയില്‍ നനവ് അവശേഷിക്കുന്നതുമൂലം ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുയോജ്യസാഹചര്യം ഒരുങ്ങുന്നു. സാധാരണ രീതിയില്‍ മാത്രമാണ് ഇവ കഴുകിയെടുക്കുന്നതെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിക്കും. കോട്ടണ്‍ ടൗവലാണെങ്കില്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ മാറ്റി പുതിയത് ഉപയോഗിക്കണം. മൈക്രോഫൈബര്‍ ടൗവലുകളും പരമാവധി നാലു മുതല്‍ ആറു മാസം വരെയേ ഉപയോഗിക്കാവൂ. ഏതെങ്കിലും തരത്തില്‍ ടൗവലുകളുടെ നിറം മാറുകയോ ദുര്‍ഗന്ധം ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍ മാറ്റാന്‍ ശ്രദ്ധിക്കുക.

Ads by Google
Ads by Google
TRENDING NOW