Wednesday, March 11, 2026 Last Updated 29 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 12.18 PM

ഈ വിത്തുകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം ; നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താം

seeds, protect, health

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണള്‍ വേണം കഴിയ്‌ക്കേണ്ടത്. ശരീരത്തിന് ആരോഗ്യം നല്‍കുന്ന സീഡ്സ് അഥവാ വിത്തുകളും ഉണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിലൂടെ ഈ വിത്തുകള്‍ ആരോഗ്യത്തിന് ഉത്തമമാണ്. ഇവ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. പേശികളുടെ വളര്‍ച്ചയ്ക്കും കേടുപാടുകള്‍ തീര്‍ക്കാനും ഹോര്‍മോണുകളുടെ ഉത്പാദനത്തിനും ഈ വിത്തുകള്‍ സഹായിക്കുന്നു. ഇവയില്‍ പല തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങള്‍ക്ക് മികച്ച ആരോഗ്യം നല്‍കുകയും നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും.....

* എള്ള് - 3 ടേബിള്‍ സ്പൂണ്‍ എള്ളില്‍ 5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പേശികളുടെ വളര്‍ച്ചയ്ക്കും കേടുപാടുകള്‍ തീര്‍ക്കാനും ഇത് സഹായിക്കുന്നു. എള്ളില്‍ കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. എള്ളിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും വിശപ്പ് കുറയ്ക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

* ഫ്‌ളാക്‌സ് സീഡ് - 2 ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡില്‍ 5-6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പേശികളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇത് സഹായിക്കുന്നു. മറ്റ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളുമായി ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം ലഭിക്കും. ഫ്‌ളാക്‌സ് സീഡിലെ പ്രോട്ടീനും ഫൈബറും വിശപ്പ് കുറയ്ക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഈ വിത്തുകളിലെ പ്രോട്ടീന്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും ലിഗ്‌നാന്‍സും അടങ്ങിയിട്ടുണ്ട്.

* സൂര്യകാന്തി വിത്ത് - 28 ഗ്രാം സൂര്യകാന്തി വിത്തില്‍ 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. വ്യായാമത്തിന് ശേഷം പേശികളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇത് സഹായിക്കുന്നു. സൂര്യകാന്തി വിത്തില്‍ വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, സെലിനിയം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു.

* മത്തങ്ങ വിത്ത് - 28 ഗ്രാം മത്തങ്ങ വിത്തില്‍ 7 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പേശികള്‍ക്ക് ബലം നല്‍കാനും കേടുപാടുകള്‍ തീര്‍ക്കാനും ഇത് സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇത് നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉത്തമമാണ്. മത്തങ്ങ വിത്തില്‍ ട്രിപ്‌റ്റോഫാന്‍ പോലുള്ള അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സന്തോഷം നല്‍കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മത്തങ്ങ വിത്തില്‍ അടങ്ങിയ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

* ചിയ വിത്ത് - 2 ടേബിള്‍ സ്പൂണ്‍ ചിയ വിത്തില്‍ 5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പേശികളുടെ പുനരുജ്ജീവനത്തിന് ഇത് സഹായിക്കുന്നു. മറ്റ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളുമായി ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം ലഭിക്കും. ചിയ വിത്തിലെ പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. ചിയ വിത്തിലെ സാവധാനം ദഹിക്കുന്ന പ്രോട്ടീന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കുന്നു. കൂടാതെ, എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW