Thursday, March 12, 2026 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 12.14 PM

ഞെട്ടിച്ച് സാംസങ് ; ഗാലക്‌സി എസ്24 5ജിയ്ക്ക് ഇതിലും വലിയ ഓഫര്‍ ഇനി കിട്ടാനില്ല

samsung

വമ്പന്‍ ബ്രാന്‍ഡായ സാംസങ് ഇപ്പോള്‍ കിടിലന്‍ ഒരു ഓഫര്‍ കൊണ്ട് ഉപയോക്താക്കളെ ഞെട്ടിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാലക്‌സി എസ്24 5ജിയ്ക്കാണ് ഈ ഓഫര്‍ ഉള്ളത്. 74999 രൂപ വിലയില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ട ഗാലക്‌സി എസ്24 5ജി വരാന്‍ പോകുന്ന ഫെസ്റ്റിവല്‍ സെയിലില്‍ വെറും 39999 രൂപ വിലയില്‍ വാങ്ങാനാകുമെന്ന് സാംസങ് അറിയിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 22 മുതല്‍ തന്നെ ഈ ഡിസ്‌കൗണ്ട് വിലയില്‍ സാംസങ് ഗാലക്‌സി എസ്24 5ജി വാങ്ങാനാകുമെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എങ്ങനെയാണ് ഈ വിലക്കുറവ് ലഭ്യമാകുക എന്ന് നിലവില്‍ വ്യക്തമാക്കിയിട്ടില്ല.

എസ്24 5ജി മാത്രമല്ല, തങ്ങളുടെ മറ്റ് പല ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഫെസ്റ്റിവല്‍ സെയിലില്‍ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണ് എന്ന് സാംസങ് അറിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഗാലക്‌സി എസ്24 അള്‍ട്ര 71999 രൂപ വിലയില്‍ ഫെസ്റ്റിവല്‍ സെയിലില്‍ വാങ്ങാനാകും. അതുപോലെ, 59999 രൂപ വിലയുണ്ടായിരുന്ന ഗാലക്‌സി എസ്24 എഫ്ഇ മോഡല്‍ 29999 രൂപ വിലയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാകും. സാംസങ്ങിന്റെ പ്രീമിയം എസ് സീരീസ് ഫോണുകള്‍ വന്‍ വിലക്കുറവില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഫെസ്റ്റിവല്‍ സെയില്‍ ഓഫറുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്‌സെറ്റ് കരുത്തിലാണ് ഗാലക്‌സി എസ്24 5ജി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 6.2 ഇഞ്ച് ഫുള്‍-എച്ച്ഡി + ഡൈനാമിക് അമോലെഡ് സ്‌ക്രീന്‍, 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റ്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷന്‍ അടക്കമുള്ള ഫീച്ചറുകള്‍ ഇതിലുണ്ട്. 50MP പ്രൈമറി ക്യാമറ, 12MP അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 30 എക്സ് ഡിജിറ്റല്‍ സൂം, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 10MP ടെലിഫോട്ടോ സെന്‍സര്‍, 12MP ഫ്രണ്ട് ക്യാമറ, IP68 റേറ്റിങ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5G, 4G LTE, 25W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,000mAh ബാറ്ററി, ക്വി വയര്‍ലെസ് ചാര്‍ജിങ്, വയര്‍ലെസ് പവര്‍ഷെയര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW