Wednesday, March 11, 2026 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 12.13 PM

ഇതിനേക്കാള്‍ മികച്ച ഓഫര്‍ ഇനി കിട്ടാനില്ല ; ഈ സ്മാര്‍ട്ട്‌ഫോണിന് 7000 രൂപ ഡിസ്‌കൗണ്ട്

oneplus

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് തങ്ങളുടെ ഫെസ്റ്റിവല്‍ സെയില്‍ പ്രഖ്യാപിക്കുകയും ഡീലുകള്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വണ്‍പ്ലസിന്റെ കരുത്തന്‍ മോഡലായ വണ്‍പ്ലസ് 13R (OnePlus 13R) 35000 രൂപയോടടുത്ത വിലയില്‍ ഈ വരുന്ന ഫെസ്റ്റിവല്‍ സെയിലില്‍ ഉപയോക്താക്കള്‍ക്ക് വാങ്ങാനാകും. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് വണ്‍പ്ലസ് 13Rന്റെ 12GB + 256GB മോഡലിന് 42,999 രൂപയും 16GB + 512GB മോഡലിന് 49,999 രൂപയുമായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ ഫെസ്റ്റിവല്‍ ഓഫറില്‍ പറയുന്നത് ഈ ഫോണിന്റെ അടിസ്ഥാന വില 44999 രൂപയാണെന്നാണ്.

ഫെസ്റ്റിവല്‍ ഓഫറിന്റെ ഭാഗമായി വണ്‍പ്ലസ് 13r മോഡലിന് 7000 രൂപ ഫെസ്റ്റിവല്‍ ഡിസ്‌കൗണ്ടും 2250 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാകും എന്ന് വണ്‍പ്ലസ് വെളിപ്പെടുത്തുന്നു. അതായത് ഈ ഡിസ്‌കൗണ്ടുകള്‍ക്ക് ശേഷം 35749 രൂപ വിലയില്‍ ഈ ഫോണ്‍ വാങ്ങാനാകും എന്നാണ് വണ്‍പ്ലസ് അറിയിച്ചിരിക്കുന്നത്. ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 4nm ചിപ്‌സെറ്റാണ് വണ്‍പ്ലസ് 13R ന്റെ കരുത്ത്. 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2780×1264 പിക്‌സല്‍സ്) 8T LTPO AMOLED ഡിസ്‌പ്ലേ, 2160Hz PWM ഡിമ്മിങ്, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 750 ജിപിയു, 12GB/ 16GB LPDDR5X റാം, 256GB/ 512GB UFS 4.0 സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ഒഎസ് 15 (4 OS അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും സഹിതം), ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവല്‍ 4G VoLTE എന്നിവയും ഇതിലുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും വണ്‍പ്ലസ് 13Rല്‍ ഉണ്ട്. f/1.8 അപ്പേര്‍ച്ചര്‍, OIS, 1/1.56' സോണി LYT-700 സെന്‍സര്‍ എന്നിവയുള്ള 50MP മെയിന്‍ ക്യാമറ, 8MP 120° അള്‍ട്രാ വൈഡ് ക്യാമറ, 50MP 2x ടെലിഫോട്ടോ ക്യാമറ, എല്‍ഇഡി ഫ്‌ലാഷ്, എന്നിവ ഇതിലുണ്ട്. ഫ്രണ്ടില്‍ സോണി IMX480 സെന്‍സര്‍ സഹിതം 16MP ക്യാമറയാണുള്ളത്. ഇത് 1080p 30 fps വീഡിയോ റെക്കോര്‍ഡിംഗ് സഹിതം എത്തുന്നു.

Ads by Google
Ads by Google
TRENDING NOW