Friday, March 13, 2026 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 08.57 AM

‘മഞ്ജു, ഇന്റർനെറ്റില്‍ വൈറലായ തൊപ്പി ഇയാളാണോ’യെന്ന് മമ്മൂക്ക; മമ്മൂക്ക അത്രയും അപ്ഡേറ്റഡാണെന്ന് കാര്‍ത്തിക് സൂര്യ; ഇതാണോ അപ്ഡേഷനെന്ന് കമന്റുകള്‍

വ്യത്യസ്തമായ ചലഞ്ചുകളിലൂടെയും രസകരമായ അവതരണശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ യൂട്യൂബറാണ് കാര്‍ത്തിക് സൂര്യ. ഇപ്പോഴിതാ തന്റെ പോഡ്കാസ്റ്റില്‍ വച്ച് മമ്മൂട്ടിയെ ആദ്യമായി കണ്ടെത്തിയ രസകരമായ അനുഭവം പങ്കിടുകയാണ് കാര്‍ത്തിക് സൂര്യ.
Karthik Surya, Mammootty, Viral figure thoppi
Karthik Surya about Mammootty (Image Source: Instagram)

വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ പത്രദൃശ്യമാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് കാലം ഏറെ മുന്നോട്ടു പോയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വിപ്ലവം വന്നതോടെ ലോകത്തില്‍ എല്ലായിടത്തുമുള്ള വാര്‍ത്തകളും വിശേഷങ്ങളും ഞൊടിയിടയില്‍ വിരല്‍ത്തുമ്പിലെത്തിത്തുടങ്ങി. കേരളത്തിലാണെങ്കിലും യുട്യൂബർമാരും ഫാമിലി വ്ലോഗർമാരും മഴയത്ത് മുളയ്ക്കുന്ന കൂണ്‍ പോലെ പെരുകുകയാണ്. എന്നാല്‍ അതിനിടയില്‍ തങ്ങളുടെ കഴിവു കൊണ്ടും വ്യത്യസ്തത കൊണ്ടും പിടിച്ചു നില്‍ക്കുന്നവരുമുണ്ട്.
അക്കൂട്ടത്തില്‍ ഒരാളാണ് യൂട്യൂബര്‍മാരും വ്ലോഗര്‍മാരും പെരുകും മുമ്പ് വ്യത്യസ്തമായ ചലഞ്ചുകളിലൂടെയും രസകരമായ അവതരണശൈലിയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ യുട്യൂബര്‍ കാർത്തിക് സൂര്യ. മുപ്പത് ലക്ഷത്തിന് മുകളില്‍ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് കാർത്തിക്കിന്റേത്, അതുവഴി താരം ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കുന്നുമുണ്ട്. ഒരു ചിരി ഇരു ചിരി ബംബർ ചിരി അടക്കമുള്ള സക്സസ്ഫുള്‍ ഷോകളുടെ അവതാരകന്‍ കൂടിയായ കാര്‍ത്തിക് വ്ലോഗുകള്‍ മാത്രമല്ല പോഡ്കാസ്റ്റുകളും ചെയ്യാറുണ്ട്. ടൊവിനോ തോമസ്, അഖില്‍ മാരാർ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ, അനശ്വര രാജൻ തുടങ്ങിയവരെല്ലാം കാർത്തിക്കിന്റെ പോഡ്കാസ്റ്റില്‍ അതിഥികളായി പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ യുവനടൻ സാഗർ സൂര്യ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കാൻ കാർത്തിക്കിന്റെ പോഡ്കാസ്റ്റില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ ഇവര്‍ തമ്മിലുള്ള സംസാരത്തിനിടെ മമ്മൂട്ടിയെ കുറിച്ച്‌ സാഗർ സൂര്യ വാചാലനായതും, കാര്‍ത്തിക് സൂര്യ താന്‍ മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോഴു‌ണ്ടായ രസകരമായ സംഭവം പങ്കിട്ടതും. മമ്മൂട്ടിയെ നേരിട്ട് കാണാന്‍ പറ്റിയിട്ടില്ലെന്നും സംസാരിക്കാനും പറ്റിയില്ലെന്നും പറയുകയാണ് സാഗര്‍ സൂര്യ. ‘‘ മമ്മൂക്കയുമായി നേരിട്ട് കണ്ട് സംസാരിക്കാനും ഇടപഴകാനും ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ജോജു ചേട്ടനൊപ്പം പണി സിനിമ ചെയ്തതുകൊണ്ട് അദ്ദേഹം ആ സിനിമ മമ്മൂക്കയ്ക്ക് കാണിച്ച്‌ കൊടുത്തിട്ടുണ്ട്. ജോജു ചേട്ടൻ സ്വന്തം പടം എല്ലാവരേയും കാണിച്ച്‌ അഭിപ്രായം ചോദിക്കും. എല്ലാ ഇന്റസ്ട്രിയില്‍ ഉള്ളവരേയും കാണിക്കും...’’ എന്നാണ് സാഗർ സൂര്യ പറഞ്ഞത്.
ഈ സംഭാഷണത്തിനിടെയാണ് മമ്മൂട്ടിയെ താൻ ആദ്യമായി കണ്ടപ്പോഴു‌ണ്ടായ രസകരമായ സംഭവം കാർത്തിക്ക് സാഗർ സൂര്യയോട് പങ്കുവെച്ചത്. താനാണ് തൊപ്പിയെന്ന് മമ്മൂക്ക തെറ്റിദ്ധരിച്ചുവെന്ന് കാർത്തിക്ക് ഷോയില്‍ പറയുന്നുണ്ട്. ‘‘ഞാൻ മമ്മൂക്കയെ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയുടെ സമയത്താണ്. മഴവില്‍ മനോരമയായിരുന്നു അമ്മ ഷോ ഹോസ്റ്റ് ചെയ്തിരുന്നത്. ഞാനായിരുന്നു ആർ‌ട്ടിസ്റ്റുകളുടെ ഇന്റർവ്യു എടുത്തത്. പരിപാടി തുടങ്ങുന്ന ദിവസം മമ്മൂക്കയാണ് ചീഫ് ഗസ്റ്റായി വന്നത്.
ഒരു തൊപ്പിയൊക്കെ വെച്ച്‌ ഞാൻ മഞ്ജു ചേച്ചിയുടെ (മ‍ഞ്ജു പിള്ള) അടുത്ത് നില്‍ക്കുകയായിരുന്നു. ഞങ്ങളെ രണ്ടുപേരെയും നോക്കിയ മമ്മൂക്ക മഞ്ജു ചേച്ചിയെ അടുത്തേക്ക് വിളിച്ചു. ഞാൻ മമ്മൂക്കയേയും നോക്കി ദൂരെ മാറി നില്‍ക്കുകയാണ്. മഞ്ജു ചേച്ചിയോട് മമ്മൂക്ക ചോദിച്ചു...മഞ്ജുവിന്റെ കൂടെ തൊപ്പിയൊക്കെ വെച്ച്‌ ഒരു പയ്യൻ അവിടെ നില്‍ക്കുന്നത് കണ്ടല്ലോ... അയാളാണോ ഇപ്പോള്‍ ഇന്റർനെറ്റില്‍ വൈറലായികൊണ്ടിരിക്കുന്ന തൊപ്പി എന്ന് ചോദിച്ചു. ഇക്കാര്യം മഞ്ജു ചേച്ചി വന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക എത്രത്തോളം അപ്ഡേറ്റഡാണെന്നാണ് ഞാൻ ആലോചിച്ചത്. അന്ന് തൊപ്പി പോലീസ് കേസും മറ്റുമായി സീനായി നില്‍ക്കുന്ന സമയവുമായിരുന്നു. അവൻ തൊപ്പി വെച്ചിട്ടുണ്ടെന്നേയുള്ളു. പക്ഷെ അവനല്ല തൊപ്പിയെന്ന് മമ്മൂക്കയ്ക്ക് മഞ്ജു ചേച്ചി പറഞ്ഞ് കൊടുത്തു...’’ കാർത്തിക് സൂര്യ പറഞ്ഞു. കണ്ണൂര്‍ സ്വദേശിയായ സോഷ്യല്‍മീഡിയ വൈറല്‍ താരമായ നിഹാദെന്ന തൊപ്പി. ലൈവ് സ്ട്രീമിങ്, ഗെയ്മിങ്ങ് എന്നിവയിലൂടെ ആരാധകരെ നേടിയ തൊപ്പിക്ക് കുട്ടികളാണ് ഫാൻസില്‍ ഏറെയും.
കാര്‍ത്തികിന്റെ വാക്കുകളും അഭിമുഖവും വൈറലായതോടെ തൊപ്പി ഫാൻസ് കാര്‍ത്തികിന്റെ കമന്റ് ബോക്സിലെത്തി വിമര്‍ശനകമന്റുകള്‍ കുറിച്ചു. നിരവധി രസകരമായ കമന്റുകള്‍ തൊപ്പി ഫാൻസും തൊപ്പി വിരോധികളും കാർത്തിക്കിന്റെ കമന്റ് ബോക്സില്‍ കുറിച്ചു.
‘തൊപ്പിയേയും കാർത്തിക്കിനേയും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കില്‍ പിന്നെ മമ്മൂക്ക അപ്ഡേറ്റഡാണെന്ന് പറയുന്നതില്‍ എന്ത് അർത്ഥമാണുള്ളത്, മമ്മൂക്ക വരെ തൊപ്പിയെന്ന പേര് നോട്ട് ചെയ്തുവെങ്കില്‍ തൊപ്പിയുടെ റേഞ്ച് നോക്കൂ... ഇത് തൊപ്പി ഫാൻസിന്റെ വിജയം...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Saturday 20 Sep 2025 08.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW