Friday, March 13, 2026 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 12.20 PM

ഈ വിലയില്‍ മികച്ച ഒരു ഫ്രണ്ട് ക്യാമറയും കിടിലന്‍ ഫീച്ചറുമുള്ള ഫോണ്‍ അപൂര്‍വ്വം

realme-

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിയ്ക്കുന്ന എല്ലാവരും ആദ്യപരിഗണന നല്‍കുന്നത് മികച്ച ഒരു ഫ്രണ്ട് ക്യാമറയ്ക്ക് തന്നെയാണ്. 20000 രൂപയില്‍ താഴെ വിലയില്‍ മികച്ച ഫ്രണ്ട് ക്യാമറ ശേഷിയോടെ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ കുറവായിരുന്നു. റിയല്‍മി പുതിയതായി ഇന്ത്യയില്‍ അടുത്തിടെ ലോഞ്ച് ചെയ്ത റിയല്‍മി 15T (realme 15T 5G) ആ കുറവ് പരിഹരിച്ച ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ്. 50MP ഫ്രണ്ട് ക്യാമറയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ റിയല്‍മി നല്‍കിയിരുന്നത്. സ്യൂട്ട് ടൈറ്റാനിയം, സില്‍ക്ക് ബ്ലൂ, ഫ്‌ലോയിംഗ് സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ വാങ്ങാനാകും.

മികച്ച ഫ്രണ്ട് ക്യാമറ മാത്രമല്ല, 7000mAh ബാറ്ററി ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ഈ റിയല്‍മി ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. റിയല്‍മി 15T 5ജിയുടെ 8GB + 1286GB അടിസ്ഥാന വേരിയന്റിന് 20,999 രൂപയും 8GB+256GB വേരിയന്റിന് 22,999 രൂപയും 12GB+ 256GB വേരിയന്റിന് 24,999 രൂപയും ആണ് യഥാര്‍ഥ വില. മുന്‍പ് ലോഞ്ച് ഓഫറുകള്‍ ലഭ്യമായിരുന്നതിനാല്‍ 18999 രൂപ പ്രാരംഭ വിലയില്‍ ഈ ഫോണ്‍ വാങ്ങാമായിരുന്നു. എന്നാല്‍ ലോഞ്ച് ഓഫര്‍ അവസാനിച്ചു എങ്കിലും ഇപ്പോഴും ഇത് കുറഞ്ഞ വിലയില്‍ കിട്ടും. ഫെസ്റ്റിവല്‍ സീസണ്‍ കണക്കിലെടുത്ത് റിയല്‍മി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം പ്രത്യേക ഫെസ്റ്റിവല്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റിയല്‍മി 15T മോഡലിന് 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ അടിസ്ഥാന മോഡല്‍ ഇപ്പോഴും 18999 രൂപ വിലയില്‍ വാങ്ങാന്‍ സാധിക്കും.

ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6400 മാക്സ് 6nm 5ജി ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. തെര്‍മല്‍ ഗ്രാഫൈറ്റോടുകൂടിയ വലിയ 6050 എംഎം² എയര്‍ഫ്‌ലോ വിസി കൂളിംഗ് സിസ്റ്റം ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്‌സലുകള്‍) FHD+ OLED ഡിസ്‌പ്ലേ, 4000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളര്‍ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ് എന്നിവയും നല്‍കിയിരിക്കുന്നു. ആം മാലി-G57 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB/256GB സ്റ്റോറേജ് ഓപ്ഷനുകള്‍ ഇതിലുണ്ട്. f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, f/2.2 അപ്പേര്‍ച്ചറുള്ള 2MP ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും f/2.4 അപ്പേര്‍ച്ചറുള്ള 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമായുള്ള റിയല്‍മി UI 6.0ല്‍ ആണ് ഇതിന്റെ പ്രവര്‍ത്തനം. 3 ആന്‍ഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ഇന്‍-ഡിസ്‌പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ-റെസ് ഓഡിയോ ഫീച്ചറുകളും ഈ റിയല്‍മി ഫോണിലുണ്ട്.

Ads by Google
Ads by Google
TRENDING NOW